നേരത്തെ അടച്ച ട്രാഫിക് പിഴ തുക തിരിച്ചെടുക്കാമോ? ശേഷം ഇളവോട് കൂടി പിഴ അടക്കാമോ? അധികൃതർ വിശദീകരിക്കുന്നു
ട്രാഫിക് നിയമലംഘനങ്ങൾക്ക് അടച്ച പിഴ തുക തിരിച്ച് ലഭിക്കില്ലെന്ന് അബ്‌ഷർ പ്ലാറ്റ്‌ഫോം അറിയിച്ചു. അടച്ച തുക തിരിച്ച് നൽകുമെന്ന് പ്രചരിപ്പിക്കുന്നവരെ കരുതിയിരിക്കണമെന്നും അത്തരം തട്ടിപ്പുകളിൽ വഞ്ചിതരാകരുതെന്നും അബ്ഷിർ മുന്നറിയിപ്പ് നൽകി.
ട്രാഫിക് പിഴകളിലെ ഇളവ് പ്രഖ്യാപിക്കുന്നതിന് മുമ്പ് അടച്ച പിഴ തുകകൾ തിരിച്ചെടുക്കാമെന്നും, ശേഷം ഇളവോട് കൂടി പിഴ അടക്കാമെന്നും വ്യാപക പ്രചരണം നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശദീകരണം. അടച്ച പിഴ തുക തിരിച്ചെടുക്കാൻ സാധിക്കില്ല. അത്തരം വ്യാജ വാർത്തകളിൽ വഞ്ചിതരാകരുതെന്നും അധികൃതർ വ്യക്തമാക്കി.
ബാങ്ക് സൈറ്റുകളി സദാദ്, ഇഫ പ്ലാറ്റ് ഫോം എന്നീ ഔദ്യോഗിക മാർഗങ്ങളിലൂടെ മാത്രമാണ് പണമടക്കുന്നത് എന്ന് ഉറപ്പ് വരുത്തണമെന്നും അബ്ഷിർ അറിയിച്ചു.
സൗദിയിൽ പ്രഖ്യാപിച്ച ട്രാഫിക് പിഴകളിലെ ഇളവ് ഏപ്രിൽ 18 മുതൽ പ്രബാല്യത്തിലായിട്ടുണ്ട്. മലയാളികളുൾപ്പെടെ നിരവധി പേർ ഇളവ് ഉപയോഗപ്പെടുത്തി. ഏപ്രിൽ 17 വരെ ചുമത്തപ്പെട്ട പിഴകളിൽ 50 ശതമാനമാണ് ഇളവ് അനുവദിക്കുന്നത്. ഒക്ടോബർ 18 വരെ ഈ ഇളവ് തുടരും. അതേ സമയം ഏപ്രിൽ 18 മുതൽ ഒക്ടോബർ 18 വരെ ചുമത്തപ്പെടുന്ന പുതിയ പിഴകൾക്ക് 25 ശതമാനവും ഇളവ് ലഭിക്കുന്നതാണ്. എല്ലാ പിഴകളും ഒക്ടോബർ 18ന് മുമ്പ് അടച്ച് തീർക്കണം. ഒന്നിലധികം പിഴകൾ ലഭിച്ചവർക്ക് അവ ഒന്നിച്ചോ ഓരോന്നും വെവ്വേറെയായോ അടക്കാവുന്നതാണ്.
ബാങ്കുകളിലെ സദാദ് സംവിധാനത്തിലുടെയോ ഇഫ (https://efaa.sa/) പ്ലാറ്റ് ഫോമിലൂടെയോ സാധാരണപോലെ പിഴയടക്കാം. പഴിയിൽ ഇളവ് ലഭിക്കാൻ പ്രത്യേകമായി ഒന്നും ചെയ്യേണ്ടതില്ല. പിഴ ചുമത്തപ്പെട്ടവർക്ക് ഇന്ന് മുതൽ സ്വമേധയാ ഇളവ് ലഭിക്കും. പിഴയടക്കാൻ പ്രത്യേകമായ ഏതെങ്കിലും സൈറ്റുകളിലോ ലിങ്കുകളിലോ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അത്തരം വ്യാജ സന്ദേശങ്ങളെ കരുതിയിരിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. പിഴയടക്കാനായി ഏതെങ്കിലും ഓഫീസുകളിൽ കയറി ഇറങ്ങേണ്ട കാര്യവും ഇല്ല.
.
പിഴയടക്കാത്തത് മൂലം യാത്ര വിലക്ക് നേരിടുന്നതുൾപ്പെടെയുള്ള പ്രവാസികൾക്ക് ഏറ്റവും അനുയോജ്യമായ സമയമാണിത്. ആകെ പിഴ തുകയുടെ പകുതി അടച്ചാൽ ശിക്ഷയിൽ നിന്ന് ഒഴിവാകാനും യാത്രവിലക്കുൾപ്പെടെയുള്ള നിയന്ത്രണങ്ങളിൽ നിന്ന് രക്ഷപ്പെടാനും സാധിക്കും.
ആർക്കെങ്കിലും തെറ്റായ രീതിയിൽ പിഴ ചുമത്തപ്പെട്ടാൽ അപ്പീൽ സമർപ്പിക്കാൻ അനുവാദമുണ്ട്. നിശ്ചിത സമയത്തിനകം അപ്പീൽ സമർപ്പിക്കുകയോ, ഇളവ് കാലയളവിൽ പിഴ അടച്ച് തീർക്കുകയോ ചെയ്യാത്ത പക്ഷം, വാഹനം പിടിച്ചെടുക്കുന്നതുൾപ്പെടെയുള്
.
അതേ സമയം പൊതു സുരക്ഷയെ ബാധിക്കുന്ന കേസുകളിൽ ചുമത്തിയ പിഴകൾക്ക് ഈ ആനുകൂല്യം ബാധകമാകില്ല. അനുവദിക്കപ്പെട്ടെ വേഗപരിധിക്കും മുകളിൽ 30 കി.മീ അധിക വേഗത്തിൽ വാഹമോടിക്കൽ, വാഹനാഭ്യാസം നടത്തൽ, ലഹരി മരുന്നുപയോഗിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾക്കും പിഴയിൽ ഇളവുണ്ടാകില്ല. പരമാവധി 120 കി.മീ വേഗത അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വേഗതയിൽ വാഹനമോടിച്ചാലും, 140 കി.മീ അനുവദിച്ച സ്ഥലങ്ങളിൽ 170 കി.മി നും മുകളിൽ വാഹനമോടിച്ചാലും ഇളവ് ലഭിക്കില്ല.
.