വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയെ കാണാൻ അമ്മ യമനിലെത്തി; ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും, മോചനശ്രമം വേഗത്തിലാക്കും

യമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യമനിലെത്തി. ശനിയാഴ്ച രാത്രി വൈകി മനുഷ്യാവകാശ പ്രവർത്തകനും ‘സേവ് നിമിഷപ്രിയ’ ആക്‌ഷൻ കൗൺസിൽ ഭാരവാഹിയുമായ സാമുവൽ ജെറോമിനൊപ്പമാണ് പ്രേമകുമാരി യമൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ജയിലിലെത്തി നിമിഷപ്രിയയെ സന്ദർശിച്ചശേഷം ഇവർ ഗോത്രനേതാക്കളെയും കൊല്ലപ്പെട്ട യമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും.

ശനിയാഴ്ച പുലർച്ചെ ഇൻഡിഗോ വിമാനത്തിലാണ് യമനിലേക്ക് പുറപ്പെട്ടത്. പ്രേമകുമാരിയെ യാത്രയാക്കാൻ നിമിഷപ്രിയയുടെ ഭർത്താവ് ടോമി തോമസ്, മകൾ മിഷേൽ, അഡ്വ. കെ.ആർ. സുഭാഷ് ചന്ദ്രൻ എന്നിവർ കൊച്ചി വിമാനത്താവളത്തിലെത്തിയിരുന്നു.

കൊല്ലപ്പെട്ട യെമൻ പൗരന്‍റെ കുടുംബവുമായി ബ്ലെഡ് മണി സംബന്ധിച്ച ചർച്ചകൾ ഉടൻ നടക്കും.മോചനത്തിനായുള്ള ശ്രമങ്ങൾ വേഗത്തിലാക്കാനാണ് അമ്മ യെമനിൽ എത്തിയത്. മകളെ കൂട്ടിക്കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് യമനിലേക്ക് പോകുന്നതെന്ന് പ്രേമകുമാരി പറഞ്ഞു.

.

സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുൾ റഹീമിനുളള ദയാധനമായ 34 കോടി സ്വരൂപിക്കാൻ വേണ്ടി കൈകോർത്ത മലയാളികൾ നിമിഷ പ്രിയയെയും സഹായിക്കണമെന്നാണ് യെമനിലേക്ക് പോകുന്നതിന് മുമ്പ് പ്രേമകുമാരി പ്രതികരിച്ചത്. ഏഴ് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മകളെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് പ്രേമകുമാരി. ഇന്നലെ പുലർച്ചെ മുംബൈയിലെത്തിയ പ്രേമകുമാരി വൈകീട്ട് അ‌‌‌ഞ്ചുമണിക്കാണ് യമനിലേക്ക് പുറപ്പെട്ടത്.

.

ഇരുവരുടേയും യെമനിലെ യാത്ര വിവരങ്ങൾ ജിബൂട്ടിയിലെ ഇന്ത്യൻ എംബസി അന്വേഷിച്ചു. യെമനിലെത്തിയ ശേഷം കരമാർഗം സനയിലേക്ക് പോകും. ജയിലിലെത്തി നിമിഷ പ്രിയയെ സന്ദർശിച്ച ശേഷം ഗോത്ര നേതാക്കളെയും യെമൻ പൗരന്റെ കുടുംബത്തെയും സന്ദർശിക്കും. ഇതുവരെ നടന്ന ചർച്ചകളിൽ നിമിഷപ്രിയയുടെ കുടുംബത്തിനും ആക്ഷൻ കൗൺസിലിനും പ്രതീക്ഷയുണ്ട്. നയതന്ത്ര ചർച്ചകൾക്ക് പോലും വിദൂര സാധ്യതയുളള കേസിൽ പ്രതീക്ഷ നൽകുന്ന ചുവടുവെയ്പ്പാണ് പ്രേമകുമാരിയുടെ യെമനിലേക്കുളള യാത്ര.

.

2017-ൽ യമൻ പൗരനെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടാണ് നിമിഷപ്രിയ ജയിലില്‍ കഴിയുന്നത്. ഇത് സംബന്ധിച്ച നീക്കങ്ങൾ വേഗത്തിലാക്കാനാണ് പ്രേമകുമാരി നേരിട്ട് യമനിലേക്ക് പോയത്

.

 

Share
error: Content is protected !!