യുഎഇയിൽ മഴയിൽ വൻ നാശനഷ്ടങ്ങൾ; മണ്ണിടിച്ചിലിൽ റോഡുകൾ തകർന്നു, കൂറ്റൻ ഗർത്തം രൂപപ്പെട്ടു – വീഡിയോ

യുഎഇയിലെ വിവിധ ഭാഗങ്ങളിലുണ്ടായ ശക്തമായ മഴയിൽ വൻ നാശനഷ്ടങ്ങൾ. അൽ ഐനിലെ അൽ കുവാ പ്രദേശത്ത് ഉണ്ടായ വൻ മണ്ണിടിച്ചിലിൽ റോഡിൽ കൂറ്റൻ ഗർത്തം രൂപപ്പെട്ടു. ശക്തമായ മഴയും ആലിപ്പഴ വർഷവും കൊടുങ്കാറ്റുമാണ് പ്രദേശത്ത് ഉണ്ടായത്. കൈപ്പത്തിയോളം വലിപ്പത്തിലുള്ള ആലിപ്പഴ കല്ലുകളാണ് പെയ്തതെന്നും വാഹനങ്ങളുടെ ഗ്ലാസ് തകർത്തത്തുൾപ്പെടെ നിരവധി നാശനഷ്ടങ്ങളുണ്ടായെന്നും റിപ്പോർട്ടുകളുണ്ട്.

.

മണ്ണിടിച്ചിലും കുത്തൊഴുക്കിലും വാഹനങ്ങൾ ഒലിച്ചുപോയി. ജനവാസ കേന്ദ്രങ്ങളിൽ നാശനഷ്ടങ്ങൾ കുറവാണെന്നാണ് റിപ്പോർട്ടുകൾ. റോഡുകൾ പലതും വെള്ളത്തിനടിയിലായി, നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. കെട്ടിടങ്ങളിലേക്കും വെള്ളം കയറിയത് മൂലം നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു.

.

.

റാസൽഖൈമയിലെ എമിറേറ്റ്സ് റോഡിലേക്ക് പോകുന്ന റോഡിന്റെ ഒരു ഭാഗവും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായതിനെ തുടർന്ന് തകർന്നിട്ടുണ്ട്. ഈ പ്രദേശം പൊലീസ് വളഞ്ഞിരിക്കുകയാണ്. ഇത്തരം പ്രദേശങ്ങളിലൂടെ വാഹനമോടിക്കരുതെന്നാണ് പൊലീസിൻ്റെ നിർദ്ദേശം.

 

 

 

 

എമിറേറ്റിലെ പ്രത്യേക സാഹചര്യം മൂലം അടിഞ്ഞുകൂടിയ വെള്ളം നീക്കം ചെയ്യുന്നത് പൂർത്തിയാക്കുന്നതുവരെ എക്സിറ്റ് 129 ന് താഴെയുള്ള പാലം താൽക്കാലികമായി അടച്ചിരിക്കുകയാണെന്നും റോഡ് ഉപയോക്താക്കൾ ബദൽ മാർഗം സ്വീകരിക്കണമെന്നും ആർ എ കെ അധികൃതർ അറിയിച്ചു.

 

 

 

 

 

രാജ്യത്തിന്റെ പല ഭാഗങ്ങളിലും രാത്രിയിൽ കനത്ത മഴയും ഇടിമിന്നലും ഉണ്ടായി. കാലാവസ്ഥ ഇന്നും അസ്ഥിരമായി തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലിനും ഇടിമിന്നലിനുമൊപ്പം വ്യത്യസ്ത തീവ്രതയുള്ള മഴയും ഉണ്ടാകും. അസ്ഥിരമായ കാലാവസ്ഥ ബുധനാഴ്ച വരെ തുടരാനാണ് സാധ്യത.

 

 

 

 

 

.

 

 

Share
error: Content is protected !!