അനധികൃത ടാക്സികൾക്കെതിരെ പരിശോധന കടുപ്പിച്ച് അധികൃതർ: സൗദി വിമാനത്താവളങ്ങളിൽ നിന്ന് അറസ്റ്റിലായത് 2,100 പേർ. 1,200 വാഹനങ്ങൾ പിടിച്ചെടുത്തു

സൗദിയിൽ അനധികൃത ടാക്സികൾക്കെതിരെ ട്രാൻസ്പോർട്ട് അതോറിറ്റി ആരംഭിച്ച പരിശോധനയിൽ ഇത് വരെ 2,100 പേർ പിടിയിലായി. 1200 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു. ഇതിൽ 126 പേർ രണ്ടാം തവണയാണ് പിടിയിലായതെന്നും അതോറിറ്റി അറിയിച്ചു. ഒരു മാസത്തിനിടയിലാണ് ഇത്രെയും പേർ പിടിയിലാകുന്നത്.

.

ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിലാണ് ഏറ്റവും കൂടുതൽ പേർ പിടിലായത്. ആകെ പിടിയിലായവരിൽ 38 ശതമാനവും ജിദ്ദയിലാണ്. റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 30% പേരും, മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 15% പേരും പടിയിലായിട്ടുണ്ട്. കൂടാതെ ദമ്മാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 12% പേരും, തായിഫ് ഇൻ്റർനാഷണൽ എയർപോർട്ടിൽ 5% പേരും അനധികൃത ടാക്സി സേവനങ്ങൾ നൽകിയതിന് പിടിക്കപ്പെട്ടു.

.

റമദാൻ ഒന്നിനാണ് രാജ്യത്തെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് അനധികൃത ടാക്സികൾ കണ്ടെത്തുന്നതിനായി പ്രത്യേക പരിശോധന ആരംഭിച്ചത്. റമദാനിലെ ആദ്യ എട്ട് ദിവസത്തിനകം രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ നിന്നായി 418 നിയമലംഘകരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ അതിന് ശേഷം റമദാൻ 9 മുതൽ 16 വരെ നടത്തിയ എട്ട് ദിവസത്തെ പരിശോധനയിൽ വീണ്ടും 645 പേർ കൂടി അറസ്റ്റിലായി. കൂടാതെ 305 കാറുകൾ പിടിച്ചെടുക്കുയും ചെയ്തിരുന്നു.

.

വിമാനത്താവളങ്ങളിലെത്തുന്ന യാത്രക്കാർക്ക് നിരവധി ഗതാഗത സംവിധാനങ്ങൾ നിലവിലുണ്ടെന്നും അവ ഉപയോഗിക്കണമെന്നും അധികൃതർ അറിയിച്ചു. അനധികൃത ടാക്സികളെ ആശ്രയിക്കുന്നത് യാത്രക്കാർ ഒഴിവാക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

.

യാത്രക്കാർക്ക് സുരക്ഷിത ഗതാഗതം ഉറപ്പാക്കുന്നിതിനായി വരും ദിവസങ്ങളിലും രാജ്യത്തുടനീളം പരിശോധനയും നിരീക്ഷണവും തുടരും. പിടിക്കപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നും ട്രാൻസ്പോർട്ട് അതോറിറ്റി മുന്നറിയിപ്പ് നൽകി.

പിടിയിലാകുന്നവരുടെ വാഹനം കണ്ടുകെട്ടും. ഇതിനുണ്ടാകുന്ന സാമ്പത്തിക ചെലവ് സ്വന്തം നിലക്ക് വഹിക്കേണ്ടി വരും. കൂടാതെ 5000 റിയാൽ വരെ പിഴ ചുമത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

.

Share
error: Content is protected !!