ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിലും നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ

കേരളത്തിൽ ശവ്വാൽ മാസപ്പിറവി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ദൃശ്യമായതായി വിവിധ ഖാദിമാർ സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ (ബുധനാഴ്ച) കേരളത്തില്‍ ഈദുൽ ഫിത്ത്ർ ആഘോഷിക്കണമെന്നും ഖാദിമാർ അറിയിച്ചു.

സുര്യാസ്തമയത്തിന് ശേഷം 40 മിനുട്ടോളം കഴിഞ്ഞാണ് ചന്ദ്രൻ അസ്തമിക്കുകയെന്നും അതിനാൽ ചന്ദ്രപ്പിറവി കാണാൻ സാധ്യത ഏറെയാണെന്നും ഗോളശാസ്ത്ര വിദഗ്ധരും നേരത്തെ അറിയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി റമദാൻ 30 പൂർത്തിയാക്കിയായിരുന്നു കേരളത്തിൽ ചെറിയ പെരുന്നാൾ ആഘോഷിച്ചിരുന്നത്. അതിൽ നിന്ന് വ്യത്യസ്തമായാണ് ഇത്തവണ മാസപ്പിറവി ദൃശ്യമായത്.

ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ തന്നെയാണ് ചെറിയ പെരുന്നാൾ ആഘോഷം. ഗൾഫ് രാജ്യങ്ങളിൽ റമദാൻ 30 പൂർത്തിയാക്കിയാണ് പെരുന്നാൾ ആഘോഷിക്കുന്നത്. ഒമാനിലെ പെരുന്നാൾ സംബന്ധിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകും.

 

കൂടുതൽ  വിവരങ്ങൾ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നു…..

.

 

Share
error: Content is protected !!