സംഘാടകാരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ

ജിദ്ദ: കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള സംഘാടകാരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ.
നോമ്പിന്റെ ആത്‍മീയ ഊർജം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാത്തു സൂക്ഷിക്കണമെന്ന് റമദാൻ സന്ദേശം നൽകിക്കൊണ്ട് ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പറഞ്ഞു. വധ ശിക്ഷക്ക്‌ വിധിക്കപ്പെട്ട അബ്ദുൽ റഹീമിന്റെ മോചനത്തിനായി പ്രവാസ ലോകത്തും നാട്ടിലുമുള്ള എല്ലാ കൂട്ടായ്മകളും സാമൂഹ്യ പ്രവർത്തകരും മാനുഷിക പരിഗണന നൽകി സാമ്പത്തിക സഹായത്തിനായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്ന എല്ലാ രാജ്യങ്ങളിലുള്ളവർക്കും ജിദ്ദ കേരള പൗരാവലി ഈദ് ആശംസകൾ നേർന്നു.

.

.

അബീർ മെഡിക്കൽ ഗ്രൂപ്പിന്റെ സഹകരണത്തോടെ ജിദ്ദ ഗ്രാൻഡ് സഹ ഹോട്ടലിൽ സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ ജിദ്ദയിലെ സാംസ്‌കാരിക സാമൂഹിക മാധ്യമ രംഗത്തുള്ളവരും അവരുടെ കുടുംബങ്ങളും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് പ്രതിനിധികളും പങ്കെടുത്തു.

 

ജനറൽ കൺവീനർ മൻസൂർ വയനാട് സ്വാഗതവും ട്രഷറർ ഷരീഫ് അറക്കൽ നന്ദിയും പറഞ്ഞു. വേണു അന്തിക്കാട്, നൗഷാദ് ചാത്തല്ലൂർ, റാഫി ഭീമാപള്ളി, കാദർ ആലുവ, അഹമ്മദ് ഷാനി, ഷമീർ നദ് വി, അസീസ് പട്ടാമ്പി, സലീം പൊറ്റയിൽ, മസ്ഊദ് ബാലരാമപുറം, അലി തേക്കിൻചോട്, നസീർ വാവ കുഞ്ഞു, അഷ്‌റഫ്‌ രാമനാട്ടുകര, അബ്ദുൽ നാസർ കോഴിതൊടി, ഹസ്സൻ കൊണ്ടോട്ടി എന്നിവർ വിവിധ പരിപാടികൾ നിയന്ത്രിച്ചു.

.

 

Share
error: Content is protected !!