മക്ക-മദീന ഹറമുകളിലെ പെരുന്നാൾ നമസ്കാര സമയവും ഇമാമുമാരെയും പ്രഖ്യാപിച്ചു
സൗദിയിൽ പെരുന്നാൾ പ്രഖ്യാപിച്ചതിന് പിറകെ മക്ക മദീന ഹറമുകളിലെ പെരുന്നാൾ നമസ്കാരവും പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ രാവിലെ 6.20നാണ് പെരുന്നാൾ നമസ്കാരം. നമസ്കാരത്തിനും ഖുത്തുബ പ്രഭാഷണത്തിനും ശൈഖ് ഡോ. സാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് നേതൃത്വം നൽകും.
.
മദീനയിലെ പ്രവാചകൻ്റെ പള്ളിയിൽ രാവിലെ 6.19 നാണ് പെരുന്നാൾ നമസ്കാരം നടക്കുക. ഷെയ്ഖ് ഡോ. അഹമ്മദ് ബിൻ അലി അൽ-ഹുദൈഫിയാണ് മസ്ജിദു നബവിയിൽ ഖുത്തുബ പ്രഭാഷണത്തിനും നമസ്കാരത്തിനും നേതൃത്വം നൽകുക എന്ന് ഇരുഹറം കാര്യാലയം അറിയിച്ചു.
.
സൗദിയിൽ എല്ലായിടത്തും സൂര്യോദയത്തിന് ശേഷം 15 മിനുട്ട് കഴിഞ്ഞാണ് പെരുന്നാൾ നമസ്കാരം. ഇരുപതിനായിരത്തിലധികം പള്ളികളും ഈദ് ഗാഹുകളും പെരുന്നാളിന് വേണ്ടി സജ്ജമായിട്ടുണ്ട്. മഴക്ക് സാധ്യതയുള്ള പ്രദേശങ്ങളിലെ നമസ്കാരം ഈദ്ഗാഹുകളിൽ നിന്ന് പള്ളികളിലേക്ക് മാറ്റാൻ ഇസ്ലാമിക കാര്യ മന്ത്രാലയം നിർദ്ദേശം നൽകി.
.