ഇത്തവണ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം പെരുന്നാളാകാൻ സാധ്യത
ഇത്തവണ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം പെരുന്നാളാകാൻ സാധ്യതയെന്ന് വിദഗ്ധർ. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ഒരേ ദിവസം തന്നെ പെരുന്നാളാഘോഷിക്കാനുള്ള സാധ്യത തെളിഞ്ഞത്.
ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഇന്ന് റമദാൻ 29 ആയിരുന്നു. എന്നാൽ ഒരിടത്തും മാസപ്പിറവി ദൃശ്യമായില്ല. ഇതിൻ്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കി ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കാനാണ് ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലെ തീരുമാനം.
.
കേരളത്തിലും നാളെ റമദാൻ 29 ആയതിനാൽ നാളെ മാസപ്പിറവി നിരീക്ഷിക്കും. കേരളത്തിൽ നാളെ മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയുണ്ടെന്ന് ഗോളശാസ്ത്ര വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്. നാളെ മാസപ്പിറവി ദൃശ്യായാൽ ബുധനാഴ്ച കേരളത്തിലും പെരുന്നാൾ ആഘോഷിക്കും.
.
ഒമാനിലും നാളെ മാസപ്പിറവി നിരീക്ഷിക്കും. ഒമാനിൽ നാളെ ശവ്വാൽ മാസപ്പിറവി ദൃശ്യമായാൽ ഒമാനും ബുധനാഴ്ച തന്നെ പെരുന്നാൾ ആഘോഷിക്കും. അങ്ങിനെ വന്നാൽ ഒമാനുൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലും കേരളത്തിലും പെരുന്നാൾ ഒരേ ദിവസമാകും. ഒമാനിൽ നാളെ മാസപ്പിറവി ദൃശ്യമായില്ലെങ്കിലും മറ്റു ഗൾഫ് രാജ്യങ്ങളോടൊപ്പം കേരളത്തിന് ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കാനായേക്കുമെന്നാണ് കേരളത്തിലെ ഗോളശാസ്ത്ര വിദഗ്ദരുടെ അഭിപ്രായം.
എന്നാൽ നാളെ കേരളത്തിൽ മാസപ്പിറവി ദൃശ്യമായില്ലെങ്കിൽ വ്യാഴാഴ്ചയായിരിക്കും കേരളത്തിലെ പെരുന്നാൾ.
.