മക്കയിൽ 29ാം രാവിൽ ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ – വീഡിയോ

മക്ക: റമദാൻ 29ാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ. ഞായറാഴ്ച രാത്രി നടന്ന തറാവീഹ് തഹജ്ജുദ് സമസ്കാരങ്ങളിലും ഖുർആൻ പാരായണം പൂർത്തിയാക്കുന്ന ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിലും പങ്കെടുക്കാൻ രാവിലെ മുതൽ തന്നെ വിശ്വാസികൾ  ഹറമിലെത്തി തുടങ്ങിയിരുന്നു. ഇരു ഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുറഹ്മാൻ അൽ സുദൈസ് മക്കയിൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

 

 

 

29ാം രാവിലെ പ്രത്യേക പ്രാർത്ഥനക്കായി നടത്തിയ ഒരുക്കങ്ങൾ പൂർണവിജയമായിരുന്നുവെന്ന് ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് അബ്ദുൽ റഹ്മാൻ അൽ സുദൈസ് പറഞ്ഞു.

ഇന്നലെ പുലർച്ചെ മുതൽ തന്നെ മക്കയിൽ ദൈവത്തിൻ്റെ അതിഥികൾ എത്തിത്തുടങ്ങിയതോടെ, ഇടനാഴികളിലും മുറ്റങ്ങളിലും ഹറമിലേക്കുള്ള വഴികളും വിശ്വാസികളാൽ തിങ്ങി നിറഞ്ഞു. പാപമോചനത്തിലും നരാഗ്നിയിൽ നിന്നുള്ള സംരക്ഷണത്തിനും, ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഷ്ടതയനുഭവിക്കുന്ന വിശ്വാസികൾക്ക്  വേണ്ടിയും ഇരുഹറം കാര്യാലയം മേധാവി ഷെയ്ഖ് സുദൈസ് പ്രാർത്ഥിച്ചു.

 

 

ഹറമിനകത്തും പുറത്തും മേൽക്കൂരയിലും തെരുവുകളിലുമായി തിങ്ങി നിറഞ്ഞ വിശ്വാസികൾ കണ്ണീർതൂകി കരങ്ങളുയർത്തി പ്രാർത്ഥനയുടെ ഭാഗമായി.

 

 

 

മദീനയിലെ പ്രവാചകൻ്റെ പള്ളിയിലും മുൻ വർഷങ്ങളിലേക്കാൾ തിരക്കാണ് ഇത്തവണ 29ാം രാവിൽ കണ്ടത്. പള്ളിക്കകത്തും പുറത്തും മേൽക്കൂരയിലും മുറ്റങ്ങളും വിശ്വാസികൾ നിറഞ്ഞതോടെ കിലോമീറ്ററുകളോളം റോഡുകളിലേക്കും വ്യാപിച്ചു. മസ്ജിദു നബവിയിലെ പ്രാർത്ഥനക്ക് ഷെയ്ഖ് അബ്ദുല്ല അൽ ബൈജാൻ നേതൃത്വം നൽകി.

 

 

.

 

 

മദീനയിൽ  റോഡുകളിലേക്ക് നീളുന്ന വിശ്വാസികളുടെ നീണ്ട നിര

 

.

Share
error: Content is protected !!