പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യം; നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി – വീഡിയോ

റിയാദ്: പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ് മേഖലകളിലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു. രാജ്യത്തിൻ്റെ തെക്ക് പടിഞ്ഞാറൻ, മധ്യ, കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ പൊതുവെ തെളിഞ്ഞ ആകാശം ഉണ്ടാകുമെന്നും അൽ ഖഹ്താനി വിശദീകരിച്ചു.

.

ഇതിനിടെ സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇന്ന് (തിങ്കളാഴ്ച) മാസപ്പിറവി നിരീക്ഷിക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി മജ്മാഹ് യൂണിവേഴ്സിറ്റി അറിയിച്ചു. കൂടാതെ രാജ്യത്തിൻ്റെ മറ്റു മേഖലകളിലും മാസപ്പിറവി നീരീക്ഷിക്കാനുളള ക്രമീകരമങ്ങൾ പൂർത്തിയായി വരികയാണ്. വൈകുന്നേരത്തോടെ നിരീക്ഷകൾ നിരീക്ഷണ കേന്ദ്രങ്ങളിലെത്തും. ബൈനോക്കുലറുപയോഗിച്ചോ നഗ്ന നേത്രങ്ങൾ കൊണ്ടോ മാസപ്പിറ കാണുന്നവർ തൊട്ടടുത്ത കോടതിയിൽ അറിയിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

.

.

അതേ സമയം ഇന്ന് (തിങ്കളാഴ്ച) ശവ്വാൽ മാസപ്പിറ കാണാൻ സാധ്യതയില്ലെന്നും ചെറിയ പെരുന്നാൾ ബുധനാഴ്ചയാകാനാണ് സാധ്യതയെന്നുമാണ് സൗദിയിലെ ഗോളശാസ്ത്ര വിദഗ്ധരുടെ അഭിപ്രായം. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകൾ പ്രകാരം തിങ്കളാഴ്ച മാസപ്പിറ കാണാൻ സാധിക്കില്ലെന്ന് ജ്യോതിശാസ്ത്രജ്ഞൻ മുൽഹാം ബിൻ മുഹമ്മദ് ഹിന്ദി പറഞ്ഞു. .

തിങ്കളാഴ്ച സൗദി അറേബ്യയിലെ എല്ലാ പ്രദേശങ്ങളിലും സൂര്യൻ അസ്തമിക്കുന്നതിനും ഏകദേശം 13 മിനിറ്റ് മുമ്പ് ചന്ദ്രൻ അസ്തമിക്കും. അതിനാൽ ശവ്വാൽ മാസപ്പിറ തിങ്കാളാഴ്ച വൈകുന്നേരം ദൃശ്യമാകില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

.

മതവിധി പ്രകാരം തിങ്കളാഴ്ച ശവ്വാൽ മാസപ്പിറ ദൃശ്യമായില്ലെങ്കിൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കി, ബുധനാഴ്ച പെരുന്നാൾ ആഘോഷിക്കും. എല്ലാ അറബ് രാജ്യങ്ങളിലും സമാനമായ പ്രതിഭാസം തന്നെയാകാനാണ് സാധ്യതയെന്നും അതിനാൽ ഗൾഫ്  രാജ്യങ്ങളിലെല്ലാം ബുധനാഴ്ച പെരുന്നാളാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

.

സൌദിയുടെ വടക്ക്, പടിഞ്ഞാറൻ മേഖലകളിൽ പൊതുവെ തെളിഞ്ഞ ആകാശമായതിനാൽ മാസപ്പിറവി നിരീക്ഷിക്കാൻ അനുകൂല കാലാവസ്ഥയാണെങ്കിലും, നജ്‌റാൻ, ജസാൻ, അസീർ, പ്രദേശങ്ങളിലെ ചില ഭാഗങ്ങളിൽ അഴുക്കും പൊടിയും ഇളക്കിവിടുന്ന സജീവമായ കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. കൂടാതെ അൽ-ബാഹ, മക്ക, റിയാദ്, അൽ-ഖാസിം, അൽ-ഷർഖിയ തുടങ്ങിയ പ്രദേശങ്ങളിലും കാറ്റും മഴയും ശക്തമാകാനിടയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

.

Share
error: Content is protected !!