സൗദിയിൽ ഫിത്വർ സക്കാത്ത് ഇന്ന് സൂര്യാസ്തമയത്തിന് ശേഷം നൽകി തുടങ്ങാം; പണമായി നൽകുന്നത് പ്രവാചകചര്യക്ക് വിരുദ്ധം – സൗദി ഗ്രാൻഡ് മുഫ്തി
ഫിത്വർ സക്കാത്ത് പണമായി നൽകാൻ പാടില്ലെന്നും അത് പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും സൗദി ഗ്രാൻഡ് മുഫ്തിയും കൗൺസിൽ ഓഫ് സീനിയർ സ്കോളേഴ്സ് ചെയർമാനുമായ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല അൽ അൽ-ശൈഖ് പറഞ്ഞു.
.
ഗോതമ്പ്, അരി, ഉണക്കമുന്തിരി, ഇഖ്ത് തുടങ്ങിയ മനുഷ്യരുടെ ഭക്ഷണത്തിൽ നിന്നാണ് ഫിത്വർ സകാത്ത് നൽകേണ്ടത്. ശവ്വാൽ മാസപ്പിറവി ദൃശ്യമാകുന്ന സമയം മുതൽ ഇത് ഓരോ മുസ്ലീമിനും നിർബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ പെരുന്നാളിന് ഒന്നോ രണ്ടോ ദിവസം മുമ്പ് അത് നൽകുന്നതും അനുവദനീയമാണ്.
.
റമദാൻ 28 അല്ലെങ്കിൽ 29 മുതൽ ഫിത്വർ സക്കാത്ത് നൽകി തുടങ്ങാം. സകാത്തുൽ ഫിത്തർ ആവശ്യമുള്ള പാവപ്പെട്ടവരുടെ കൈകളിലേക്ക് എത്തിക്കണം, അല്ലെങ്കിൽ അത് സ്വീകരിക്കാൻ നിയമിച്ചവരെ ഏൽപ്പിക്കണമെന്നും ഗ്രാൻഡ് മുഫ്തി വ്യക്തമാക്കി. എല്ലാ മുസ്‌ലിംകൾക്കും, ആണും പെണ്ണും, പ്രായമായവരും ചെറുപ്പക്കാരും, സ്വതന്ത്രരും, അടിമകളും, സകാത്ത് അൽ-ഫിത്തർ ഒരു സഅ് ഭക്ഷണമായി നൽകാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നതായും അദ്ദേഹം ഹദീസിൻ്റെ പിൻബലത്തിൽ വിശദീകരിച്ചു.
.
സൗദിയിൽ ഇന്ന് (ഞായറാഴ്ച) സൂര്യാസ്ഥമനത്തിന് ശേഷം മുതൽ ഫിത്വർ സക്കാത്ത് നൽകി തുടങ്ങാമെന്നും അധികൃതർ വ്യക്തമാക്കി.
.