അബുദാബിയിലെ ലുലു മാളിൽ നിന്ന് ഒന്നര കോടിയുമായി മുങ്ങിയ മലയാളി പിടിയിൽ

അബുദാബിയിലെ ലുലു മാളിൽ നിന്ന് ഒന്നര കോടിയോളം രൂപ അപഹരിച്ച് മുങ്ങിയ മലയാളി അബൂദബി പോലിസിൻ്റെ പിടിയിലായി. കണ്ണൂര്‍ സ്വദേസി നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസ് (38) ആണ് പോലീസ് പിടിയിലായത്. അബൂദബിയിടെ രഹസ്യ കേന്ദ്രത്തിൽ ഒളിച്ച് താമസിക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്.

അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ക്യാഷ് ഓഫീസ് ഇന്‍ ചാര്‍ജായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം . ഇതിനിടയിലാണ് ഒന്നര കോടിയോളം രൂപ(ആറ് ലക്ഷം ദിര്‍ഹം)  യുമായി ഇയാൾ മുങ്ങിയത്. സംഭവത്തിൽ  ലുലു മാനേജ്മെൻ്റ്  അബുദാബി പൊലീസില്‍ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ 15 വർഷത്തോളമായി ഇദ്ദേഹം ലുലു ഗ്രൂപ്പിലെ ജീവനക്കാരനാണ്.

.

കാണാതയിന് ശേഷം ഇദ്ദേഹം മൊബൈൽ സ്വിച്ച് ഓഫ് ചെയ്തിരുന്നു. കൂടാതെ കാണാതാകുന്നതിന് മുമ്പ് ഇദ്ദേഹത്തിൻ്റെ കുടുംബത്തെ നാട്ടിലേക്ക് അയച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇദ്ദേഹത്തെ അബൂദബിയിൽ തന്നെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ച് വരികയാണ്. വളരെ വേഗത്തിൽ  തന്നെ പൊലീസിന് ഇദ്ദേഹത്തെ പിടികൂടാൻ സാധിച്ചു.

.

ഈ മാസം 25ന് ഉച്ചയ്ക്കുള്ള ഡ്യൂട്ടിക്ക് ഹാജരാകേണ്ടിയിരുന്ന നിയാസിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഹൈപ്പര്‍ മാര്‍ക്കറ്റ് അധികൃതര്‍ അന്വേഷണംമാരംഭിച്ചത്. മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അത് സ്വിച്ച്ഡ് ഓഫായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാഷ് ഓഫിസില്‍ നിന്ന് 6 ലക്ഷം ദിര്‍ഹത്തിന്റെ കുറവ് അധികൃതര്‍ കണ്ടുപിടിച്ചു.

.

ക്യാഷ് ഓഫിസില്‍ ജോലി ചെയ്യുന്നത് കൊണ്ട് നിയാസിന്റെ പാസ്‌പോര്‍ട്ട് കമ്പനിയാണ് നിയമപ്രകാരം സൂക്ഷിക്കുന്നത്. അതു കൊണ്ട് നിയാസിന് സാധാരണ രീതിയില്‍ യുഎഇയില്‍ നിന്ന് പുറത്ത് പോകാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു.  ഇതിനെ തുടർന്നാണ് അന്വേഷണം അബൂദബയിയിൽ  തന്നെ കേന്ദ്രീകരിക്കാൻ  പോലീസ്  തീരുമാനിച്ചത്.

എറണാകുളം വെണ്ണല ചളിക്കാവട്ടം സ്വദേശിനിയായ ഭാര്യയും രണ്ട് കുട്ടികളും അബുദാബിയില്‍ ഒപ്പം താമസിച്ചിരുന്നു. നിയാസിന്റെ തിരോധാനത്തിനു ശേഷം ഭാര്യയും കുട്ടികളും ആരെയും അറിയിക്കാതെ പെട്ടെന്ന് നാട്ടിലേയ്ക്ക് മുങ്ങുകയും ചെയ്തു. എംബസി മുഖാന്തിരം നിയാസിനെതിരെ കേരള പൊലീസിലും ലുലു ഗ്രൂപ്പ് പരാതി നല്‍കിയിയിരുന്നു.
.

Share
error: Content is protected !!