റമദാൻ വിഭവങ്ങൾ തയ്യാറാക്കാൻ കേടായ മാംസം ഉപയോഗിച്ചു; ജിദ്ദയിൽ 290 കിലോ കേടായ മാസം പിടിച്ചെടുത്തു
ജിദ്ദ: ജിദ്ദയിൽ 290 കിലോ കേടായ മാംസം പിടിച്ചെടുത്തു. സമ്മൂസ പോലുള്ള റമദാൻ വിഭവങ്ങൾ തയ്യാറുക്കുന്നതിനായി സൂക്ഷിച്ച് വെച്ചിരുന്ന ഇറച്ചിയാണ് മുനിസിപാലിറ്റി അധികൃതരുടെ ഫീൽഡ് പരിശോധനയിൽ കണ്ടെത്തിയത്. ജിദ്ദയിലെ ജാമിഅ പരിസരത്താണ് സംഭവം.
അനധികൃത തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്തിരുന്നതെന്നും കണ്ടെത്തി. പിടിച്ചെടുത്ത മാംസം നിശിപ്പിച്ചു കളഞ്ഞതായും തൊഴിലാളികൾക്കും സ്ഥാപനത്തിനുമെതിരെ നിയമനടപടി ആരംഭിച്ചതായും അധികൃതർ വ്യക്തമാക്കി.
കൂടാതെ അൽ ഫാറൂഖ് പരിസരത്തെ അജ്ഞാത കേന്ദ്രമാണ് മാംസത്തിൻ്റെ ഉടവിടെമെന്ന് കണ്ടെത്തിയതായും അധികൃതർ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ ഇത്തരം പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
.