ഇനി മുതൽ എമിഗ്രേഷൻ നടപടികൾ സ്വയം പൂർത്തിയാക്കാം; സൗദി എയർപോർട്ടിലും സ്മാർട്ട് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു – വീഡിയോ

റിയാദ്: റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ഇലക്‌ട്രോണിക് ഗേറ്റുകൾ പ്രവർത്തനമാരംഭിച്ചു. ഇനി മുതൽ ഉദ്യോഗസ്ഥരുടെ സഹായമില്ലാതെ യാത്രക്കാർക്ക് തന്നെ സ്വയം യാത്ര നടപടികൾ പൂർത്തിയാക്കാം. യാത്രക്കാരുടെ ബയോ മെട്രിക് സംവിധാനം (വിരലടയാളം) ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

റിയാദിലെ കിംഗ് ഖാലിദ് ഇൻ്റർനാഷണൽ എയർപോർട്ടിലെ ടെർമിനൽ 3,4 എന്നിവയിലാണ് പുതിയ സംവിധാനം പ്രവർത്തിച്ചു തുടങ്ങിയത്.  ഇത് വഴി യാത്ര ചെയ്യുന്നവർ പാസ്പോർട്ട് സ്വയം സ്കാൻ ചെയ്യണം. തുടർന്ന് വിരലടയാളം പതിപ്പിച്ച് പരിശോധന പൂർത്തിയാക്കാം. ഇതോടെ സ്മാർട്ട് ഗേറ്റ് യാത്രക്കാരന് മുന്നിൽ തുറക്കപ്പെടും.

പുതിയ സംവിധാനത്തിലൂടെ യാത്രക്കാർക്ക് സമയനഷ്ടമില്ലാതെ വേഗത്തിൽ നടപടികൾ പൂർത്തിയാക്കാനാകുമെന്ന് പാസ്‌പോർട്ട് ഡയറക്ടർ ജനറൽ ലെഫ്റ്റനൻ്റ് ജനറൽ സുലൈമാൻ അൽ-യഹ്‌യ പറഞ്ഞു. വൈകാതെ ജിദ്ദ, ദമ്മാം വിമാനത്താവളങ്ങളിലും സ്മാർട്ട് ഗേറ്റ് സംവിധാനം പ്രാബല്യത്തിൽ വരും.

വീഡിയോ കാണാം..

 

.

 

Share
error: Content is protected !!