സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴ; മക്കയിൽ മഴ നനഞ്ഞ് വിശ്വാസികൾ ത്വവാഫ് ചെയ്തു. മഴ ഇന്നും ശക്തമായി തുടരുമെന്ന് മുന്നറിയിപ്പ് – വീഡിയോ

സൌദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും മഞ്ഞുവീഴ്ചയും തുടരുന്നു. ഇന്നും മക്കയു മദീനയും ഉൾപ്പെടെ 11 പ്രദേശങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും മഞ്ഞു വീഴ്ചക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം അറിയിച്ചു.

 

നജ്റാൻ, ജസാൻ, അസിർ, അൽ-ബഹ, മക്ക, മദീന, ഖാസിം, റിയാദ് എന്നീ പ്രദേശങ്ങളിൽ ശക്തമായ കാറ്റും പൊടിയും കനത്ത ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യതയുണ്ട്. ഹായിൽ, തബൂക്ക്, കിഴക്കൻ പ്രവിശ്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ മൂടൽ മഞ്ഞ് രൂപപ്പെടും.

കഴിഞ്ഞ മണിക്കൂറുകളിൽ മക്കയിൽ ശക്തമായ മഴയാണ് വർഷിച്ചത്. ഹറം പള്ളിയിൽ മഴ നനഞ്ഞ് കൊണ്ടായിരുന്നു വിശ്വാസികൾ കർമ്മങ്ങൾ പൂർത്തിയാക്കിയത്.

 

 

 

 

റിയാദിൽ മിതമായ തോതിലും മഴ പെയ്തു. തിങ്കളാഴ്ചയും മക്ക, മദീന, റിയാദ്, ദവാദ്മി, അൽ-റെയ്ൻ, അൽ-ഖുവൈയ്യ, അഫീഫ്, അൽ-സുൽഫി, അൽ-ഘട്ട്, അൽ-മജ്മഅ, ഷഖ്റ, അൽ-ദിരിയ, താദിഖ്, റമ്മ, ധർമ്മ, അൽ-അഫ്ലാജ്, അൽ-സലീൽ, വാദി അൽ-ദവാസിർ എന്നിവിടങ്ങളിൽ ശക്തമായ മഴ പ്രതീക്ഷിക്കുന്നുണ്ട്. റിയാദിൽ ഇപ്പോഴും അന്തരീക്ഷം മേഘാവൃതമാണ്.

 

 

 

 

 

 

 

 

കഴിഞ്ഞ മണിക്കൂറിൽ അബഹയിലും അൽ ബഹയിലും ശക്തമായ മഴ പെയ്തു. മിക്ക സ്ഥലങ്ങളിലും റോഡുകളിൽ വെള്ളം കയറി. ഗതാഗതം തടസ്സപ്പെട്ടു. ചില സ്ഥലങ്ങളിൽ വെള്ളത്തിൻ്റെ ശക്തമായ കുത്തൊഴുക്കിൽ വാഹനങ്ങൾ ഒലിച്ചുപോയി. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വെളളക്കെട്ടുകളിലേക്കും താഴ് വരകളിലേക്കും പോകരുതെന്നും സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

 

 

 

അബഹാ-ത്വാഇഫ് റോഡിൽ പൂർണമായും വെള്ളം കയറി.

 

 

.

 

Share
error: Content is protected !!