സൗദിയുടെ ചില ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചച്ചും; വാഹനങ്ങൾ ഒലിച്ചുപോയി, മഞ്ഞു വീഴ്ചയിൽ ഗതാഗതം തടസ്സപ്പെട്ടു – വീഡിയോ.

സൌദിയുടെ പല ഭാഗങ്ങളിലും അതിശക്തമായ മഴയും കാറ്റും വർഷിച്ചു. പല സ്ഥലങ്ങളിലും റോഡുകളിൽ  വെള്ളം കയറി. നിരവധി വാഹനങ്ങൾ വഴിയിൽ പണിമുടക്കി. ചില  സ്ഥലങ്ങളിൽ വാഹനങ്ങൾ വെള്ളത്തിൻ്റെ കുത്തൊഴുക്കിൽപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

 

 

 

 

 

 

ശക്തമായ മഞ്ഞു വീഴ്ച മൂലം അൽബാഹയിലെ പല പ്രധാന റോഡുകളിലും ഗതാഗതം തടസ്സപ്പെട്ടു. മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഐസ് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

 

 

ഇന്ന് അബഹയിൽ ഉണ്ടായ മഞ്ഞ് വീഴ്ചക്ക് ശേഷമുള്ള ആകാശ ദൃശ്യം.

 

വരും ദിവസങ്ങളിലും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത ശനിയാഴ്ച വരെ രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും മഴ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതിനാൽ താഴ് വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ട് നിൽക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

 

അബഹയിൽ ഉണ്ടായ മഞ്ഞു വീഴ്ച ആഘോഷമാക്കി പ്രദേശവാസികൾ.

 

 

 

 

 

 

ജിസാൻ മേഖലയിൽ കനത്ത മഴയാണ് ഇന്ന് പെയ്തത്. അൽ-റീത്ത് ഗവർണറേറ്റിലെ വാദി ലജാബ് താഴ് വരയിൽ പൊടുന്നനെയുണ്ടായ മഴവെള്ളപ്പാച്ചിലിൽ ഒരു കുടുംബം അകപ്പെട്ടു. രണ്ട് യുവാക്കളുടെ ഇടപെടലിൽ തലനാരിഴക്കാണ് കുടുംബം രക്ഷപ്പെട്ടത്.

വാദി ലജബിലൂടെ സഞ്ചരിക്കുകയായിരുന്നു കുടുംബം. പെട്ടെന്നാണ് മഴ ശക്തിപ്രാപിച്ചത്. തുടർന്ന് പൊടുന്നനെ മഴവെള്ളപ്പാച്ചിൽ രൂപ്പെട്ടു. കുത്തിയൊലിച്ച് വരുന്ന വെള്ളത്തിൽ കുടുങ്ങിയ കുടുംബം സഹായത്തിനായി അലറി വിളിച്ചു. എന്നാൽ വെള്ളത്തിൻ്റെ ശക്തമായ ഒഴുക്കിൽ ഇവരും വാഹനവും ഒലിച്ച് പോകാൻ തുടങ്ങിയിരുന്നു.

ഇതിനിടയിലാണ് ഹസൻ ജാബർ അൽ-സലാമി, അബ്ദുല്ല യഹ്യ അൽ-സലാമി എന്നീ രണ്ട് പേർ ഇവരെ സഹായിക്കാനെത്തുന്നത്. വെള്ളത്തിൽ മുങ്ങികൊണ്ടിരുന്ന ഇവരെ ഇരുവരും ചേർന്ന് താൽക്കാലികമായി സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. അവരുടെ വാഹനം പുറത്തെടുക്കുകയും ചെയ്തു. പിന്നീട് സിവിൽ ഡിഫൻസ് എത്തിയാണ് ഇവരെ പുറത്തേക്കെത്തിച്ചത്.

മഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ ശനിയാഴ്ച വരെ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകുന്നു.

 

 

 

Share
error: Content is protected !!