മോസ്കോയിൽ ചോരപ്പുഴ; ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുട എണ്ണം 115 ആയി ഉയർന്നു; നാല് പേർ അറസ്റ്റിൽ – വീഡിയോ

റഷ്യൻ തലസ്ഥാനമായ മോസ്കോക്ക് സമീപം സംഗീത പരിപാടിക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 115 ആയി ഉയർന്നു. 187 ലധികം പേര്‍ക്ക് പരിക്കേറ്റതായി റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വിസിനെ ഉദ്ധരിച്ച് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിൽ പലരുടേയും നില ഗുരുതരമാണ്. സംഭവത്തിൽ നാല് പേർ അറസ്റ്റിലായി.

 

 

 

 

 

വെള്ളിയാഴ്ച മോസ്കോക്ക് സമീപമുള്ള ക്രാസ്നോഗോർസ്കിലെ ക്രോക്കസ് സിറ്റി ഹാളിലാണ് ആക്രമണമുണ്ടായത്. പരിപാടി നടക്കുന്ന ഹാളിലേക്ക് എത്തിയ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു. വെടിവയ്പിനു പിന്നാലെ 2 തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു. ഭീകരാക്രമണമെന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം സംഭവത്തെ വിശേഷിപ്പിച്ചത്.   ഹാളിൽ നിരവധി സ്ഫോടനങ്ങളുമുണ്ടായി. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുവെന്ന് റിപ്പോർട്ടുണ്ട്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ തീയണക്കാനും രക്ഷാ പ്രവർത്തനങ്ങളിലും പങ്കാളികളായി.

 

 

 

 

 

 

 

ആയുധധാരികൾ ഹാളിൽ പ്രവേശിക്കുന്നതിന്റെയും വെടിയുതിർക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നു. പ്രശസ്ത റഷ്യൻ റോക്ക് ബാൻഡായ പിക്നിക്കിന്റെ പരിപാടിക്കിടെയാണ് ആക്രമണം നടന്നത്. 6,200 പേരാണ് ഹാളിലുണ്ടായിരുന്നത്. നിരവധിപേർ ഹാളിൽ കുടുങ്ങി. കെട്ടിടത്തിന് തീ പിടിച്ച് മേൽക്കൂരയുടെ ഒരുഭാഗം തകർന്നുവീണു. ഹെലികോപ്റ്ററുകൾ അടക്കം ഉപയോഗിച്ചാണ് തീയണച്ചത്. പ്രദേശത്ത് സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിലെ വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചു.

 

വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്.

 

 

 

അതേ സമയം സംഭവത്തിൽ നാല് പേരെ സുരക്ഷ ഉദ്യാഗസ്ഥർ അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ ബ്രയാൻസ്ക് മേഖലയിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അക്രമികൾ ഉക്രെയ്നിലേക്ക് കടക്കാൻ ഉദ്ദേശിച്ചിരുന്നതായണ് സുചന, അവർക്ക് ഉക്രേനിയൻ ഭാഗത്ത് സമ്പർക്കം ഉണ്ടായിരുന്നുതായി റഷ്യയുടെ സുരക്ഷാ ഏജൻസി പറഞ്ഞതായി റഷ്യൻ സർക്കാർ ഉടമസ്ഥതയിലുള്ള വാർത്താ ഏജൻസിയായ റിയ നോവോസ്റ്റി പറഞ്ഞു. എന്നാൽ ആക്രമണങ്ങളുമായി ഉക്രെയ്നെ ബന്ധിപ്പിക്കാൻ റഷ്യ ശ്രമിക്കുമെന്ന് പരക്കെ പ്രതീക്ഷിച്ചിരുന്നു,

ഇന്നലെ രാത്രി ആക്രമണത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവന്നപ്പോൾ തന്നെ ഉക്രൈന് സംഭവത്തിൽ പങ്കില്ലെന്ന് ഉക്രേനിയൻ പ്രസിഡൻ്റ് വോലോഡൈമർ സെലെൻസ്‌കിയുടെ ഉപദേശകനായ മൈഖൈലോ പോഡോലിയാക് പറഞ്ഞിരുന്നു.

Share
error: Content is protected !!