ആകാശം ഇരുണ്ടു: സൗദിയിലെ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ ശക്തമായ പൊടിക്കാറ്റ് – വീഡിയോ

സൗദിയിലെ വിവിധ മാസപ്പിറവി നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർണമായി. മാസപ്പിറവി നിരീക്ഷിക്കാനായി വിദഗ്ധർ എത്തി തുടങ്ങി. മാസപ്പിറവി ദൃശ്യമാകാൻ കുറഞ്ഞ സമയം മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിനിടെ തുമൈറിൽ പൊടിക്കാറ്റ് ശക്തമായി. എന്നാൽ  ആകാശം 70 ശതമാനവും മാസപ്പിറവി കാണാൻ  പര്യാപ്തമാണെന്നും സൌദി സമയം 6.04 മുതൽ 6.15 വരെ മാസപ്പിറവി കാണാൻ സാധ്യതയുണ്ടെന്നും അബ്ദുല്ല അൽ ഖുദൈരി പറഞ്ഞു.

അതേ സമയം ആകാശം തെളിച്ചമല്ലാത്തതിനാൽ ഇന്ന് മാസപ്പിറവി കാണുക ദുഷ്കരമാണെന്നാണ് അൽ ഖസീം വാനനിരീക്ഷക വിഭാഗം സൂപ്പർവൈസർ അബ്ദുൽ റഹ്മാൻ അൽ രാജ്ഹി പറയുന്നത്.

 

 

 

ഉച്ചക്ക് 12 മണിക്ക് ചന്ദ്രൻ ഉദിച്ചുവെന്നാണ് റിപ്പോർട്ട്. ആറു മണിക്കൂര്‍, 22 മിനുട്ട് വരെ ചന്ദ്രൻ നിലനിൽക്കും. സൂര്യാസ്തമനത്തിന് ശേഷം 13 മിനുട്ട് വരെ ചന്ദ്രനെ കാണാനാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. റിയാദിലെ തുമൈര്‍, സുദൈര്‍ കേന്ദ്രങ്ങളില്‍ മാസപ്പിറവി നിരീക്ഷർ എത്തിയിട്ടുണ്ട്. ടെലിസ്‌കോപ്പ് വഴി മാസപ്പിറവി കാണാൻ 70 ശതമാനം വരെ സാധ്യതയുണ്ട്. മാസപ്പിറവി ദൃശ്യമായാൽ നാളെ (തിങ്കള്‍) റമദാന്‍ വ്രതം ആരംഭിക്കും.

 

 

 

 

മാസപ്പിറവി വാർത്ത വാട്സ് ആപ്പിൽ അറിയാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

 

 

Share
error: Content is protected !!