രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് ഹസന്‍കുട്ടി; ലൈംഗിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നയാള്‍- പോലീസ്
തിരുവനന്തപുരം പേട്ടയിൽ രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതി സ്ഥിരം കുറ്റവാളിയെന്നു തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു. പ്രതിയുടെ പേര് ഹസ്സൻ കുട്ടി എന്നാണെന്നും പോക്സോ ഉൾപ്പെടെ പല കേസുകളിൽ പ്രതിയാണ് ഇയാളെന്നും കമ്മിഷണർ അറിയിച്ചു. പ്രതി കുട്ടിയെ തട്ടിയെടുത്ത രീതിയെക്കുറിച്ചും കമ്മിഷണർ വിശദീകരിച്ചു.
‘‘പ്രതി അലഞ്ഞുതിരിഞ്ഞു നടക്കുന്നയാളാണ്. ട്രെയിനിൽനിന്ന് ഇറങ്ങി ചാക്ക, എയർപോർട്ട് ഭാഗത്തേക്കു നടന്നെത്തി. അവിടെനിന്നു കരിക്കുവെള്ളം കുടിച്ചു. ബസ് സ്റ്റോപ്പിൽ കുറച്ചുനേരം നിന്നു. അപ്പോഴാണ് കുട്ടിയെ കണ്ടതെന്നാണു പ്രതി പറഞ്ഞത്. കുട്ടിയെ എടുത്തുകൊണ്ടുപോയി ഉപദ്രവിക്കാൻ ശ്രമിച്ചു. കരഞ്ഞപ്പോൾ വായ പൊത്തിപിടിച്ചു, കുട്ടിയുടെ അനക്കമില്ലാതായതോടെ പേടിച്ച് ഉപേക്ഷിച്ചെന്നാണ് പൊലീസിന് നൽകിയ മൊഴി.’’– കമ്മിഷണർ പറഞ്ഞു.
‘ഹസന്‍കുട്ടി എന്നറിയപ്പെടുന്ന കബീറാണ് പ്രതി. പോക്‌സോ ഉള്‍പ്പടെ എട്ടോളം കേസുകളില്‍ പ്രതിയാണ് ഇയാള്‍. ജനുവരി 12-ാം തീയതിയാണ് കൊല്ലം ജയിലില്‍ നിന്ന് ഇറങ്ങിയത്. 2022-ല്‍ പെണ്‍കുട്ടിക്ക് മിഠായി നല്‍കി വിളിച്ച് ഉപദ്രവിച്ച സംഭവമുണ്ടായിട്ടുണ്ട്. മോഷണം അടക്കമുള്ള കേസുകളിലും ഇയാള്‍ പ്രതിയാണ്. അലഞ്ഞ് നടക്കുന്ന ആളാണ്. കൃത്യമായ വിലാസം ഇല്ലാത്തതിനാല്‍ കണ്ടെത്താന്‍ പോലീസ് ഒരുപാട് ബുദ്ധിമുട്ടി. കൊല്ലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. തട്ടിയെടുത്ത പെണ്‍കുട്ടിയുമായി തൊട്ടടുത്ത റെയില്‍വേ ട്രാക്കിനടുത്തേക്കാണ് പോയത്. തുടര്‍ന്ന് ഉപദ്രവിക്കാന്‍ ശ്രമിച്ചു. കുട്ടി കരഞ്ഞപ്പോള്‍ വായപൊത്തിപ്പിടിച്ചു. കുട്ടിക്ക് അനക്കില്ലാതായപ്പോള്‍ പേടിയായെന്നും തുടര്‍ന്ന് ഉപേക്ഷിച്ചെന്നുമാണ് ഹുസന്‍കുട്ടി മൊഴിനല്‍കിയിട്ടുള്ളത്. പിന്നീട് ഇയാള്‍ പലസ്ഥലങ്ങളില്‍ കറങ്ങി’ സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
കേസ് രേഖപ്പെടുത്താത്ത ചില സംഭവങ്ങളിലും ഇയാള്‍ പ്രതിയാണെന്ന് വ്യക്തമായിട്ടുണ്ട്. ഇയാളുടെ മൊഴികളില്‍ നിന്നാണ് അക്കാര്യം വ്യക്തമാകുന്നത്. അത് സംബന്ധിച്ച് തെളിവെടുപ്പ് നടത്തും. ചില സ്ഥലങ്ങളില്‍ ആളുകളില്‍ ഇയാളെ ആളുകള്‍ അടിച്ചോടിച്ചുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
തമ്പനൂര്‍ കെഎസ്ആര്‍ടി സ്റ്റാന്‍ഡ് മുതല്‍ കൊല്ലം വരെയുള്ള ഇടങ്ങളില്‍ നിരവധി സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയിലേക്കെത്തിയത്. കൊല്ലം ചിന്നിക്കടയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഹസന്‍കുട്ടിയെ കാണുമ്പോള്‍ മലയാളിയാണെന്ന് തോന്നുന്നുണ്ട്. താന്‍ ഗുജറാത്തിലായിരുന്നു ചെറുപ്രായത്തിലെന്നും അവിടെ നിന്ന് കേരളത്തിലേക്കെത്തിയതാണെന്നും ഇയാള്‍ പറയുന്നുണ്ട്. അതില്‍ വ്യക്തതയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.
രാത്രി 12 മണിക്കും ഒരുമണിക്കും ഇടയിലായിരിക്കും കുട്ടിയെ പ്രതി തട്ടിയെടുത്തതെന്നാണു പൊലീസ് നിഗമനം. ‘‘കൊല്ലത്തു ചിന്നക്കടയിൽനിന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ കണ്ടാൽ പ്രദേശവാസിയാണെന്നാണു തോന്നുക. രേഖകളിൽ അയിരൂർ ഭാഗത്തെ അഡ്രസാണുള്ളത്. എന്നാൽ ഗുജറാത്തിൽനിന്ന് ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഇങ്ങോട്ടു കൊണ്ടുവന്നെന്നാണു പ്രതി പറയുന്നത്. മാതാപിതാക്കളുമായി പ്രതിക്ക് ബന്ധമില്ല.’’ – കമ്മിഷണർ പറഞ്ഞു.
ഭവനഭേദനം, ഓട്ടോ മോഷണം, തുടങ്ങി പല കേസുകൾ ഇയാൾക്കെതിരെയുണ്ട്. ആരുമായും ബന്ധമില്ലാത്ത ആളാണ്. അലഞ്ഞുതിരിയുന്ന ആളാണ്. കൃത്യമായ മേൽവിലാസം ഇല്ലാത്ത ആളായതിനാൽ പ്രതിക്കുവേണ്ടി പല സ്ഥലങ്ങളിൽ അലഞ്ഞു.’’– കമ്മിഷണർ പറഞ്ഞു.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക
തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക