Skip to content
May 19, 2025
MALAYALAM NEWS DESK

MALAYALAM NEWS DESK

Online Malayalam News Portal

  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS
GULF OTHERS SAUDI ARABIA 

പള്ളിയിൽ നമസ്കാരത്തിനിടെ യുവാവിൻ്റെ ആക്രമണം; നാല് പേർക്ക് കുത്തേറ്റു, യുവാവ് അറസ്റ്റിൽ – വീഡിയോ

March 2, 2024 News Desk

ജോർദാനിലെ പള്ളിയിൽ അതിക്രമിച്ച് കയറിയ യുവാവ് നാല് വിശ്വാസികളെ കുത്തി പരിക്കേൽപ്പിച്ചു. പള്ളിയിൽ പ്രാർത്ഥന നടന്ന് കൊണ്ടിരിക്കെയായിരുന്നു ആക്രമണം. തലസ്ഥാന നഗരിയായ അമ്മാനിലാണ് ഏകദേശം 30 വയസ് പ്രായം തോന്നിപ്പിക്കുന്ന യുവാവ് ക്രൂരമായ ആക്രമണം നടത്തിയത്.

പ്രത്യേകമായ കാരണങ്ങളൊന്നുമില്ലാതെയായിരുന്നു യുവാവിൻ്റെ ആക്രമണം. അൽ-റുസൈഫ ജില്ലയിലെ ഹിറ്റിൻ ഏരിയയിലുള്ള അൽ-സഹാബ മസ്ജിദിൽ സായാഹ്ന പ്രാർത്ഥനയ്ക്കിടെയായിരുന്നു സംഭവം നടന്നത്. യുവാവ് ആക്രമണം തുടങ്ങിയതോടെ പ്രാർത്ഥനയിലായിരുന്ന വിശ്വാസികൾ പ്രാർത്ഥന അവസാനിപ്പിച്ചു. തുടർന്ന് ഇമാമിനടുത്തേക്കെത്തിയ യുവാവ് വിശ്വാസികൾക്ക് നേരെ ഭീഷണി ഉയർത്തി. ഈ സമയം കസേരയുമായി വന്ന ഒരു വിശ്വാസി ആക്രമിക്ക് നേരെ അടുത്തെങ്കിലും ഇദ്ദേഹത്തെ യുവാവ് ആക്രമിച്ചു. തൊട്ടുപിറകെ മറ്റൊരു വിശ്വാസിയും യുവാവിനെ കസേര കൊണ്ട് ആക്രമിച്ചു. കസേരകൾ പൊടിഞ്ഞ് വീണെങ്കിലു യുവാവിന് പരിക്കുകളൊന്നു പറ്റിയില്ല. ഇതിനിടെ കൂടുതൽ വിശ്വാസികൾ യുവാവിന് നേരെ എത്തിയതോടെ മൂർച്ചയുള്ള വസ്തുകൊണ്ട് യുവാവ് ആക്രമിക്കുകയായിരുന്നു. പിന്നീട് പള്ളിയിൽ നിന്ന് പുറത്തേക്കോടിയ യുവാവിനെ വിശ്വാസികൾ പിന്തുടർന്ന് പിടികൂടൂ. പള്ളിയിൽ ഈ സമയം കൂടുതൽ ആളുകൾ ഉണ്ടായിരുന്നില്ല. യുവാവിൻ്റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

യുവാവിനെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചു. അക്രമി ആ പ്രദേശത്തുകാരനല്ലെന്നാണ് റിപ്പോർട്ടുകൾ. അയാൾ വിശ്വാസികൾക്ക്  മനസിലാകാത്ത കാര്യങ്ങൾ വിളിച്ച് പറയുന്നുണ്ടായിരുന്നുവെന്ന് ദൃസാക്ഷികൾ പറയുന്നു. ആക്രമണത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ  വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

جريمة تهز #الأردن.. شاب يطعن 4 أشخاص بـ"مسجد"#معكم_باللحظةhttps://t.co/I4XkFMEUvF pic.twitter.com/rk9BBrU8Qa

— أخبار 24 (@Akhbaar24) March 2, 2024

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
  • ← Previous സിദ്ധാർ‌ഥൻ്റെ മരണം: വെറ്ററിനറി സർവകലാശാലാ വിസിയെ സസ്പെൻഡ് ചെയ്ത് ഗവർണർ; അത്യപൂര്‍വ നടപടി
  • Next → സീറ്റ് നിഷേധിച്ചതിൽ കലിയടങ്ങാതെ പി.സി ജോർജ്: ‘പിണറായിക്കും വെള്ളാപ്പള്ളിക്കും തുഷാറിനും ദൈവം കൊടുക്കും; അനിൽ ആൻ്റണിക്ക് ആരുമായും ബന്ധമില്ല, തുഷാറിനെ ജയിപ്പിക്കാൻ പറ്റുമോ എന്ന് നോക്കാം’ – പി.സി. ജോർജ്

You May Also Like

ലഗേജിലും ഹാൻ്റ് ബാഗിലും എന്തൊക്കെ കൊണ്ടുപോകാം? സീസണ്‍ തിരക്കേറുമ്പോള്‍ വിമാനക്കമ്പനികളുടെ അറിയിപ്പുകള്‍ ഇങ്ങനെ

June 23, 2023 News Desk

കാറുകൾക്ക് ഫഹസ് ലഭിക്കുവാൻ അഗ്നിശമന ഉപകരണവും ത്രികോണ റിഫ്ലക്ടറും നിർബന്ധമില്ല

December 22, 2022 News Desk

പ്രവാസികൾക്ക് നേരെ പകൽക്കൊള്ള; ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ അഞ്ചിരട്ടിയിലേറെ വർധന

December 12, 2022 Suhaila Ajmal

ജോലി നഷ്ടമായി, ജീവിക്കാന്‍ പണമില്ല; ആറ് മക്കളെ വീട്ടില്‍ ഉപേക്ഷിച്ചു പോയ മാതാപിതാക്കള്‍ അറസ്റ്റില്‍

May 28, 2023 News Desk

പ്രവാസി മലയാളി ക്രിക്കറ്റ് കളിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

December 17, 2023 News Desk

പ്രവാസിയായ എട്ടാം ക്ലാസ് വിദ്യാർഥി നിർമിച്ച ആപ്ലിക്കേഷൻ സമ്മാനങ്ങൾ വാരിക്കൂട്ടുന്നു; ഏറ്റെടുത്ത് ‘ആപ്പിളും’

November 23, 2023 News Desk

Latest News

  • മലപ്പുറം കൂരിയാടിൽ പുതിയ ആറുവരി ദേശീയപാത തകർന്നു: ഇടിഞ്ഞ് വീണത് സർവീസ് റോഡിൽ 3 കാറുകളുടെ മുകളിലേക്ക് – വിഡിയോ
  • നാല് കുട്ടികളെ മാറോടണച്ച് സ്ത്രീ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിലെ നൊമ്പര കാഴ്ച, തീപിടിത്തത്തിൽ നടുങ്ങി നഗരം
  • സ്വർണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിക്കെതിരേ മോഷണക്കുറ്റം ചുമത്തി അപമാനിച്ച സംഭവം; എസ്ഐക്ക് സസ്പെൻഷൻ, ആത്മഹത്യയിൽ നിന്ന് പിന്തിരിപ്പിച്ചത് മക്കളുടെ മുഖമെന്ന് യുവതി
  • ഫാമിലി വിസിറ്റ് വിസയിൽ വന്ന മലയാളി കുടുംബം സൗദി എയർപോർട്ടിൽ കുടുങ്ങി; ജൂൺ ആറ് വരെ സൗദിയിലേക്ക് പ്രവേശിക്കുന്നതിൽ നിയന്ത്രണം

INDIA

നാല് കുട്ടികളെ മാറോടണച്ച് സ്ത്രീ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിലെ നൊമ്പര കാഴ്ച, തീപിടിത്തത്തിൽ നടുങ്ങി നഗരം
INDIA 

നാല് കുട്ടികളെ മാറോടണച്ച് സ്ത്രീ; കത്തിക്കരിഞ്ഞ മൃതദേഹങ്ങൾക്കിടയിലെ നൊമ്പര കാഴ്ച, തീപിടിത്തത്തിൽ നടുങ്ങി നഗരം

May 19, 2025May 19, 2025 News Desk

തീപിടിത്തത്തിൽ ചാമ്പലായ വീട്ടിനുള്ളിൽ അഗ്നിരക്ഷാസേനാംഗങ്ങൾ കണ്ടത് അതിദാരുണമായ കാഴ്ച. നാല് കുട്ടികളെയും കെട്ടിപ്പിടിച്ച് മരിച്ച നിലയിൽ കിടക്കുന്ന വയോധികയായ സ്ത്രീയാണ് രക്ഷാസംഘത്തിന് നൊമ്പര കാഴ്ചയായി മാറിയത്. ആകെ

Share
പൈലറ്റ് ശുചിമുറിയിൽ പോയതിനിടെ സഹപൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്, പിന്നെ സംഭവിച്ചത്…
INDIA OTHERS 

പൈലറ്റ് ശുചിമുറിയിൽ പോയതിനിടെ സഹപൈലറ്റ് കുഴഞ്ഞുവീണു; വിമാനം തനിയെ പറന്നത് 10 മിനിറ്റ്, പിന്നെ സംഭവിച്ചത്…

May 18, 2025 News Desk
ചാര്‍മിനാറിനടുത്ത് വന്‍ തീപ്പിടിത്തം: 6 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക് | Video
INDIA 

ചാര്‍മിനാറിനടുത്ത് വന്‍ തീപ്പിടിത്തം: 6 മരണം, നിരവധി പേർക്ക് ഗുരുതര പരിക്ക് | Video

May 18, 2025 News Desk
  • INDIA
  • KERALA
  • GULF
  • SAUDI ARABIA
  • UAE
  • QATAR
  • KUWAIT
  • OMAN
  • BAHARAIN
  • SPORTS
  • OTHERS

CONTACT US

MALABAR NEWS COMMUNICATIONS
EMAIL: malabarnewscommunications@gmail.com

Whatsapp :
+91 8714323705
+91 9605796832

March 2024
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
« Feb   Apr »
Copyright © 2025 MALAYALAM NEWS DESK. All rights reserved.
error: Content is protected !!