ഉംറക്കെത്തിയ മലയാളി തീർത്ഥാടക മക്കയിൽ മരണപ്പെട്ടു

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മക്കയിൽ  നിര്യാതയായി. തനാളൂർ ഓമച്ചപ്പുഴ സ്വദേശി പരേതനായ വടുതല മമ്മുതു മാലായിയുടെ മകൾ പാത്തുകുട്ടിയാണ് മരിച്ചത്. 57 വയസ്സായിരുന്നു. കഴിഞ്ഞ ദിവസമാണ് സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവഹിക്കാനായി ഇവർ മക്കയിൽ എത്തിയത്. ഹൃദയാഘാതമാണ് മരണ കാരണം.

വെള്ളിയാഴ്ച സുബഹി നമസ്കാരാനന്തരം മക്കയിലെ മസ്ജിദുൽ ഹറാമിൽ മയ്യിത്ത് നമസ്കാരം നിർവ്വഹിച്ച ശേഷം  മൃതദേഹം മക്കയിൽ ഖബറടക്കിയതായി  നടപടികൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ മക്ക ഐസിഎഫ് അറിയിച്ചു.

വേങ്ങര സ്വദേശി മൊയ്തീനാണ് ഭർത്താവ്.
മക്കൾ: മൻസൂർ, മുംതാസ്.  സഹോദരങ്ങൾ: ഹംസക്കുട്ടി ഹാജി, മുഹമ്മദ്‌ക്കുട്ടി ഹാജി, സിദീഖ്, ഇസ്മാഈൽ, ബീക്കുട്ടി, സുബൈദ, ഫാത്തിമ.

ICF ഭാരവാഹികളായ റഷീദ് അസ്ഹരി, ജമാൽ കക്കാട്, ഹുസൈൻ കൊടിഞ്ഞി തുടങ്ങിയവരും കുടുംബാoഗങ്ങളും നാട്ടുകാരും ചടങ്ങിൽ സംബന്ധിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

Share
error: Content is protected !!