ഗസ്സയിൽ വീണ്ടും ഇസ്രായേലിൻ്റെ കൂട്ടക്കൊല; വ്യോമാക്രമണത്തിൽ നിരവധി മരണം, കരയാക്രമണം തിരിച്ചടിയായെന്ന് ഇസ്രായേൽ – വീഡിയോ

ഗസ്സയിൽ ഇസ്രായേൽ സേന വീണ്ടും കനത്ത വ്യോമാക്രമണം നടത്തി. പടിഞ്ഞാറൻ ഗസ്സയിലെ അൽ ശിഫ ആശുപത്രിയുടെ പ്രധാന കവാടത്തിലാണ് ബോംബിട്ടത്. നിരവധി പേർ മരിക്കുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആംബുലൻസുകൾക്ക് നേരെയും ഇസ്രായേലിൻ്റെ ആക്രമണമുണ്ടായി. ഗുരുതരമായി പരിക്കേറ്റവരേയും വഹിച്ച് റഫ അതിർത്തി വഴി ഈജിപ്തിലേക്ക് പോകാനിരുന്ന ആംബുലൻസുകൾക്ക് നേരെയും ആക്രമണമുണ്ടായി. ഇരുപതോളം രോഗികൾ തൽക്ഷണം  മരിച്ചതായാണ് റിപ്പോർട്ട്.

 

 

കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ കുടുംബാംഗങ്ങളെ പുറത്തെടുക്കാനാകാതെ ഫലസ്തീനി യുവാവ്.

 

അതേ സമയം ഗസ്സയിലെ കരയാക്രമണത്തിൽ ഇസ്രായേൽ സൈന്യത്തിന് കനത്ത നാശനഷ്ടം നേരിട്ടെന്ന് സമ്മതിച്ച് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ്.  ഇസ്രയേലിലെ പാൽമാചിൻ എയർബേസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഗാലന്റ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയിലെ ആക്രമണത്തിൽ വലിയ പുരോഗതിയുണ്ടായതായും അദ്ദേഹം അവകാശപ്പെട്ടു.

വടക്കൻ ഗസ്സ മുനമ്പിലെ ഓപറേഷനിൽ മാത്രം ഇതുവരെ ഇസ്രായേലിൻ്റെ 24 സൈനികർ കൊല്ലപ്പെട്ടതായി  ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

 

 

Share
error: Content is protected !!