സൗദിയിൽ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; കുടുംബം നാട്ടിലേക്ക് മടങ്ങിയത് ഒരാഴ്ച മുമ്പ്‌

സൗദിയിൽ ദമ്മാമിലെ നാബയയിൽ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി മുഹമ്മദിന്റെ മകന് ഷംസാദ് മേനോത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസ്സായിരുന്നു. ദമ്മാമിലെ നാബിയയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

കുടുംബ സമേതം ദഖത്തീഫിൽ താമസിച്ച് വരികയായിരുന്നു. ഒരാഴ്ച മുമ്പാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. പത്ത് വർഷത്തോളമായി ദമ്മാമില് ഡ്രൈവര് ജോലി ചെയ്തു വരികയായിരുന്നു. നാറാത്ത് സ്വദേശി ആദിലയാണ് ഭാര്യ. ഇവർക്ക് ഒരു മകനും മകളുമുണ്ട്.

മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. മൃതദേഹവുമായി ബന്ധപ്പെട്ട തുടർ നടപടികൾ പൂർത്തിയാക്കി വരുന്നതായി ഖത്തീഫ് കെ.എം.സി.സി അറിയിച്ചു.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ അമർത്തുക

തൊഴിൽ വാർത്തകൾക്കും മറ്റു പ്രധാന അറിയിപ്പുകൾക്കും വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share