മസ്ജിദുൽ അഖ്സയുടെ കാര്യത്തിൽ തീ കൊള്ളി കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകി, പക്ഷേ അവർ കേട്ടില്ല – ഹമാസ്; ഹമാസിനൊപ്പം ചേർന്ന് ലെബനാനും, ശക്തമായ ആക്രണം തുടരുന്നു – വീഡിയോ

ഇസ്രയേലിൽ ഹമാസ് നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ഹമാസ് തലവൻ ഇസ്മാഈൻ ഹനിയ. മസ്ജിദുൽ അഖ്സയുടെ കാര്യത്തിൽ തീ കൊള്ളി കൊണ്ട് കളിക്കരുതെന്ന് ഇസ്രായേലിന് പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. പക്ഷേ അവർ ചെവിക്കൊണ്ടില്ലെന്ന് ഇസ്മാഈൻ ഹനിയ പറഞ്ഞു. ഹമാസിന്‍റെ ഉടമസ്ഥതയിലുള്ള അൽ അഖ്സ ടെലിവിഷനാണ് ഹനിയയുടെ പ്രസംഗം പുറത്ത് വിട്ടത്.

അൽ അഖ്‌സ മസ്ജിദിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ വൻ ആക്രമണങ്ങളാണ് നടത്തിയത്. അതിനുള്ള നേരിട്ടുള്ള പ്രതികരണമാണ് ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് എന്ന പേരിൽ ഇസ്രായേലിനെതിരെ ഹമാസ് നടത്തിയത്. ഗസ്സയിൽ തുടങ്ങി വെസ്റ്റ് ബാങ്കിലേക്കും ജറുസലേമിലേക്കും ഓപറേഷൻ അൽ അഖ്‌സ ഫ്ലഡ് വ്യാപിപ്പിക്കുമെന്നും ഹനിയ മുന്നറിയിപ്പ് നൽകി.

 

ഹമാസ് തലവൻ ഇസ്മാഈൻ ഹനിയ

 

ഇസ്രായേൽ ഭരണകൂടം അൽ അഖ്‌സ ഏറ്റെടുക്കാൻ പദ്ധതിയിടുന്നുണ്ട്. ഇക്കാര്യം വളരെ വ്യക്തക്കുന്ന കൃത്യമായ വിവരങ്ങൾ ഹമാസിന്റെ പക്കലുണ്ട്. ഇസ്‌ലാമിക പുണ്യഭൂമിയെ അപമാനിക്കുന്നത് ഹമാസ് നോക്കിനിൽക്കില്ലെന്ന് ഹനിയ വ്യക്തമാക്കി.

ഫലസ്തീൻ മികച്ച വിജയത്തിന്റെ വക്കിലാണ്. സുവ്യക്തമായ കീഴടക്കലിലാണ് ഗസ്സ മുന്നണി. നമ്മുടെ ഫലസ്തീൻ ഭൂമിയെയും അധിനിവേശ ജയിലുകളിൽ കഴിയുന്ന നമ്മുടെ തടവുകാരെയും മോചിപ്പിക്കാനുള്ള ഇൻതിഫാദകളും വിപ്ലവ പോരാട്ടങ്ങളും പൂർത്തിയാകണം -ഹനിയ വ്യക്തമാക്കി.

 

ഗസ്സയിലെ ഏറ്റവും വലിയ രണ്ടാമത്തെ കെട്ടിടം ഇസ്രായേൽ വ്യോമാക്രണത്തിലൂടെ തകർക്കുന്നു.

 

 

അതിനിടെ ഹമാസിനൊപ്പം ചേർന്ന് ഇസ്രയേലിനെതിരെ ലെബനാനിലെ സായുധ സംഘമായ ഹിസ്ബുല്ലയും ആക്രമണം ശക്തമാക്കി. ഇസ്രായേലിന്റെ വടക്കൻ പ്രദേശങ്ങൾ ലക്ഷ്യമിട്ടാണ് ലെബനാൻ ആക്രമണം നടത്തുന്നത്.

എന്നാൽ ഹമാസിനെ പോലെ ഇസ്രായേലിലേക്ക് കടന്നു കയറി ലെബനാൻ ആക്രമണം നടത്തുന്നില്ലെന്നാണ് വിവരം. അതേ സമയം ഇസ്രായേലിന്റെ റഡാർ സ്റ്റേഷനുകളേയും വടക്കൻ പ്രദേശങ്ങളെയും ലക്ഷ്യമിട്ട് ലെബനാൻ ഷെല്ലാക്രമണം ശക്തമാക്കി. ഇതിന് തിരിച്ചടിയെന്നോണം ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് ലെബനാൻ ലക്ഷ്യമിട്ട് ആക്രമണം ഉണ്ടാവുന്നതായും റിപ്പോർട്ടുകളുണ്ട്.

എന്നാൽ ശക്തമായ ശക്തമായ ഗസ്സക്ക് നേരെ ഇസ്രയേൽ നടത്തുന്നത്. ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായതോടെ ഇരു ഭാഗത്തുമായി ഇത്  വരെ  നിരവധിയാളുകളാണ് മരിച്ചുവീഴുന്നത്. നിരവധി കെട്ടിടങ്ങൾ തകർന്നു.

 

ഗസ്സയിൽ രക്ഷാ പ്രവർത്തനത്തിലേർപ്പെട്ട ആംബുലൻസിനും മെഡിക്കൽ സംഘത്തിനും നേരെയും ഇസ്രായേൽ ആക്രമണം.

േ്ി

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

 

Share
error: Content is protected !!