വാഹനങ്ങളുടെ ഫഹസ് എടുക്കാൻ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റ് നിർബന്ധമാക്കി; അപ്പോയിൻ്റില്ലാതെ എത്തിയ നിരവധി പേരെ ഇന്ന് തിരിച്ചയച്ചു

സൌദിയിൽ വാഹനങ്ങളുടെ ആനുകാലിക സാങ്കേതിക പരിശോധനക്ക് (ഫഹസ് നേടാനുള്ള പരിശോധന) ഓണ്ലൈനായി അപ്പോയിൻ്റ് മെൻ്റ് നിർബന്ധമാക്കി. എല്ലാ വാഹനങ്ങൾക്കും ഇത് നിർബന്ധമാണ്. അപ്പോയിൻ്റ് മെൻ്റ് എടുക്കാതെ പരിശോധനക്കെത്തിയ നിരവധി വാഹനങ്ങളെ ഇന്ന് തിരിച്ചയച്ചു.

ഇലക്ട്രോണിക് പീരിയോഡിക് ടെക്നിക്കൽ ഇൻസ്പെക്ഷൻ പ്ലാറ്റ്ഫോം വഴിയാണ് അപ്പോയിൻ്റ്മെൻ്റ് എടുക്കേണ്ടത്. പരിശോധന സ്റ്റേഷനുകളിലേക്ക് പോകുന്നതിന് മുമ്പ് അപ്പോയിൻ്റ് മെൻ്റ് ബുക്ക് ചെയ്യണമെന്ന് വാഹന ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടു.

വളരെ ലളിതമായ നടപടിക്രമങ്ങളിലൂടെ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യാം.

https://vi.vsafety.sa/en/bookഎന്ന ലിങ്കിൽ അമർത്തിയാണ് അപ്പോയിൻ്റ് മെൻ്റ് ബുക്ക് ചെയ്യേണ്ടത്. ഈ ലിങ്ക് വഴി വെബ് സൈറ്റിൽ പ്രവേശിച്ച് BOOK APPOINTMENT എന്നതിൽ അമർത്തുക. തുടർന്ന് വാഹന ഉടമയുടെ പേരും മൊബൈൽ നമ്പറും നൽകിയ ശേഷം വാഹനം സംബന്ധിച്ച വിവരങ്ങളും നൽകിയാൽ മതി.

 

 

വാഹന ഉടമക്ക് നേരിട്ട് പോയാൻ സാധിക്കാത്ത സാഹചര്യത്തിൽ മറ്റൊരാളെ ചുമതലപ്പെടുത്താനും സാധിക്കും. ഇങ്ങിനെയുള്ളവർ അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുമ്പോൾ Do you want to authorize another person to check the vehicle? എന്ന ബട്ടണ് എനേബിൾ  ചെയ്യേണ്ടതാണ്. ഇപ്രകാരം ചെയ്യുമ്പോൾ ചുമതലപ്പെടുത്തിയിരിക്കു ആളുടെ പേരും മൊബൈൽ നമ്പറും നൽകുന്നതോടൊപ്പം അയാളുടെ ഇഖാമ നമ്പർ, ജനന തിയതി എന്നിവയും നൽകിയാൽ മതി.

 

വാഹനം സംബന്ധിച്ചുള്ള  വിവരങ്ങൾ നൽകുകയാണ് അടുത്ത ഘട്ടം. വാഹന രജിസ്റ്റർ ചെയ്തിരിക്കുന്ന രാജ്യം, വാഹനത്തിൻ്റെ നമ്പർ, രജിസ്ട്രേഷൻ ടൈപ്പ്, വാഹനത്തിൻ്റെ ഇനം എന്നിവ നൽകിയാൽ അപ്പോയിൻ്റ്മെൻ്റ് എളുപ്പത്തിൽ നേടാം. സൌദിയിലെ ഏത് മേഖലയിലെ ഏത് സ്റ്റേഷനിലാണ് പരിശോധനക്ക് എത്തുക എന്നും, ദിവസവും സമയവും കൃത്യമായി  ഇവിടെ നൽകേണ്ടതുണ്ട്.

 

 

ഇതോടെ സ്റ്റേഷനിലേക്കെത്താനുള്ള റൂട്ട് മാപ്പും, തിയതിയും സമയവും ഉൾപ്പെടുന്ന അപ്പോയിൻ്റമെൻ്റ് ലഭിക്കും. ഇത് സംബന്ധിച്ചുള്ള അറിയിപ്പിനോടൊപ്പം മൊബൈലിൽ  ലഭിക്കുന്ന ഒടിപിയും സൈറ്റിൽ നൽകി ഉറപ്പ് വരുത്തുന്നതോടെയാണ് അപ്പോയിൻ്റ്മെൻ്റ് ബുക്ക് ചെയ്യുന്ന നടപടികൾ അവസാനിക്കുകയുളളൂ. അപ്പോയിൻ്റ്മെൻ്റ് എടുത്ത ശേഷം മാറ്റം വരുത്താനും, അപ്പോയിൻ്റ്മെൻ്റ് റദ്ദാക്കാനും ഇതേ സൈറ്റിൽ  തന്നെ അവസരമുണ്ട്.

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

വാട്സ് ആപ്പ് ചാനൽ പിന്തുടരാൻ ഇവിടെ അമർത്തുക

Share
error: Content is protected !!