സൗദിയിൽ രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നടിപ്പിലാക്കി

സൗദിയിൽ രാജ്യദ്രോഹ കുറ്റത്തിന് ശിക്ഷിക്കപ്പെട്ട  രണ്ട് സൈനിക ഉദ്യോഗസ്ഥർക്ക് വധ ശിക്ഷ നടിപ്പിലാക്കിയതായി പ്രതിരോധ മന്ത്രാലയം തായിഫ് മേഖലാ കമാൻഡിൽ അറിയിച്ചു. ലഫ്റ്റനന്റ് കേണൽ പൈലറ്റ് മാജിദ് ബിൻ മൂസ അവാദ് അൽ-ബലാവിയെയും ചീഫ് സർജൻറ് യൂസഫ് ബിൻ റെദ ഹസൻ അൽ-അസൂനിയെയുമാണ് വധ ശിക്ഷക്ക് വിധേയരാക്കിയത്. തങ്ങളുടെ ജോലയിൽ നിരവധി വലിയ സൈനിക കുറ്റകൃത്യങ്ങൾ ചെയ്തതായി തെളിയിക്കപ്പെട്ടെ സാഹചര്യത്തിലാണ് വധി ശിക്ഷ നൽകിയതെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

 

ഹിജ്റ 1438 ദുൽഹിജ്ജ 25-നും ദുൽഹിജ്ജ 24-നുമാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇരുവരും സൈനിക രാജ്യദ്രോഹ കുറ്റം ചെയ്തതായും രാഷ്ട്രതാൽപര്യങ്ങൾ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടതായും അന്വേഷണങ്ങളിൽ വ്യക്തമായി.

തുടർന്ന് പ്രതികളെ യോഗ്യതയുള്ള കോടതിയിലേക്ക് റഫർ ചെയ്യുകയും അവർക്ക് ഉറപ്പുനൽകിയ എല്ലാ ജുഡീഷ്യൽ ഗ്യാരണ്ടികളും നൽകുകയും ചെയ്തുകൊണ്ട്, അവർ കുറ്റം സമ്മധിച്ചു.  കൂടാതെ അവർക്കെതിരെ ചുമത്തിയ കുറ്റം തെളിയിക്കുന്ന രണ്ട് വിധികൾ അവർക്കെതിരെ പുറപ്പെടുവിക്കുകയും ശിക്ഷ വിധിക്കുകയും ചെയ്തു. നിയമപരവും നിയന്ത്രണപരവുമായ ആവശ്യകതകൾക്ക് അനുസൃതമായാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്.

ഇരുവർക്കുമെതിരെയുള്ള വിധികൾ അവലോകനം ചെയ്യുന്നതിനും അംഗീകരിക്കുന്നതിനുമുള്ള നടപടിക്രമങ്ങൾ പൂർത്തിയായതായും, രാജകീയ ഉത്തരവ് പ്രകാരം വധ ശിക്ഷ നടപ്പിലാക്കിയതായും മന്ത്രാലയം അറിയിച്ചു.

സൈനിക ഉദ്യോഗസ്ഥർക്കെതിരെ നടപ്പിലാക്കിയ ഈ ശിക്ഷയിലൂടെ രാജ്യത്തിന്റെയും വിശുദ്ധിയുടെയും സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി തങ്ങളുടെ രക്തം ബലിയർപ്പിച്ച സായുധ സേനയിലെ വിശ്വസ്തരായ സൈനികരിലുള്ള വിശ്വാസം ഉറപ്പിക്കുന്നതായി മന്ത്രാലയം സൂചിപ്പിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!