പുതുപ്പള്ളിക്ക് പുതുനായകനാകാൻ ചാണ്ടി ഉമ്മൻ
പുതുപ്പള്ളി നിയമസഭാമണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ 36454 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. 78098 വോട്ടുകളാണ് ചാണ്ടി ഉമ്മൻ ആകെ നേടിയത്. മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ് 41644 വോട്ടുകള്‍ നേടി. ബി.ജെ.പി സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ 6447 വോട്ടുകളാണ് നേടിയത്.
പുതുപ്പള്ളിയെ 53 വര്‍ഷം നിയമസഭയില്‍ പ്രതിനിധീകരിച്ച ഉമ്മന്‍ ചാണ്ടിയുടെ പിന്തുടര്‍ച്ചക്കാനായി മകൻ ചാണ്ടി ഉമ്മനെ തന്നെയാണ് ജനങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായ ഉമ്മന്‍ ചാണ്ടിയുടെ മരണ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മന് ലഭിച്ചത്.
2011ലെ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്‍റെ സുജ സൂസന്‍ ജോര്‍ജിനെതിരെ 33255 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചതാണ് മത്സരിച്ച 12 തെരഞ്ഞെടുപ്പുകളില്‍ മണ്ഡലത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഉയര്‍ന്ന ഭൂരിപക്ഷം.
കഴിഞ്ഞ 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയും ജെയ്‌ക് സി തോമസും മുഖാമുഖം വന്നപ്പോള്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമേ ഉമ്മന്‍ ചാണ്ടിക്കുണ്ടായിരുന്നുള്ളൂ.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക