13 വർഷത്തെ സർവീസ് തുക കൈവിട്ടു പോയതിൽ മനമുരുകി പ്രവാസി മലയാളി; സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ പണം അക്കൗണ്ടിലെത്തി

ദശാബ്ദത്തിലേറെ പ്രവാസലോകത്ത് അധ്വാനിച്ചതിന്റെ ഫലം കൈവിട്ടു പോയെന്ന് കരുതിയെങ്കിലും സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ അത് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് ഈ മുൻ പ്രവാസി മലയാളി.

വയനാട് കൽപ്പറ്റ പുളിയർമല സ്വദേശി ഉണ്ണികൃഷ്ണനാണ് താൻ ചോര നീരാക്കിയതിന്‍റെ സര്‍വീസ് തുക കെഎംസിസിയുടെ ഇടപെടലിലൂടെ ലഭിച്ചത്. പതിമൂന്ന് വർഷം സൗദിയിലെ ബദർ എന്ന സ്ഥലത്ത് ബലദിയയിൽ ജോലി ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണൻ. കമ്പനിയിൽനിന്ന് എക്‌സിറ്റിൽ നാട്ടിലേക്ക് പോകുമ്പോൾ കിട്ടാനുള്ള സർവീസ് തുക വാങ്ങാൻ ഒരാളെ ഏൽപ്പിച്ചാണ് ഉണ്ണികൃഷ്ണൻ യാത്ര തിരിച്ചത്. എന്നാൽ, കമ്പനി ഇയാളുടെ അക്കൗണ്ടിൽ പണമിടാതെ ഉണ്ണികൃഷ്ണന്റെ അക്കൗണ്ടിലേക്കാണിട്ടത്. ഉണ്ണികൃഷ്ണൻ നാട്ടിലേക്ക് പോയതിനാൽ അക്കൗണ്ട് ബ്ലോക്കാകുകയും ചെയ്തു.

കമ്പനി പറഞ്ഞത് അനുസരിച്ച് ഉണ്ണികൃഷ്ണൻ പേപ്പറുകൾ എല്ലാം എംബസിയിലേക്ക് അയച്ചെങ്കിലും ഒന്നും ശരിയായില്ല. തുടർന്ന് വയനാട് ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് റസാഖ് കൽപ്പറ്റയുമായി ഈ വിഷയം സംസാരിച്ചു. അദ്ദഹേം  ജിദ്ദ വയനാട് ജില്ല കെഎംസിസി പ്രസിഡന്റ് റസാക്ക് അണക്കായി യെ ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹം ബദർ കെഎംസിസി കമ്മിറ്റി പ്രസിഡന്റ് ഷംസുദ്ദീൻ കണ്ണമംഗലത്തെ വിവരമറിയിക്കുകയും നിരന്തരമായി ബാങ്കിനെ സമീപിച്ചതിന്റെ ഫലമായി 2,75,000 രൂപ ഉണ്ണികൃഷണന്റെ നാട്ടിലെ അക്കൗണ്ടിലെത്തുകയുമായിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!