കൈമാറികിട്ടിയ വാ​ഹ​ന​ത്തി​ൽ​നി​ന്ന്​ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ൾ പി​ടി​ച്ചു; മ​ല​യാ​ളി​ക്ക്​ ഏ​ഴു​ മാ​സം ത​ട​വും നാ​ടു​ക​ട​ത്ത​ലും ശി​ക്ഷ

സൗ​ദിയിൽ വാഹന പരിശോധനയിൽ കുടുങ്ങിയ മലയാളിക്ക് ഏഴ് മാസം തടവു നാടുകടത്തലും ശിക്ഷ വിധിച്ചു.  ഇയാൾ ഓടിച്ചിരുന്ന വാഹനത്തിൽ നിന്ന് വേദനസംഹാരി ഗുളികകൾ പിടിച്ചെടുത്തതാണ് വിനയായത്. എന്നാൽ ഈ ഗുളികകൾ ഇയാൾ ഉപയോഗിച്ചിരുന്നതായിരുന്നില്ല. വാഹനം കൈമാറി കിട്ടിയപ്പോൾ അതിലുണ്ടായിരുന്നതാണ്. വാഹനം കൈമാറി കിട്ടിയ ശേഷം വിശദമായ പരിശോധിച്ച് ആവശ്യമില്ലാത്ത സാധനങ്ങൾ എടുത്ത് മാറ്റാതിരുന്നതാണ് ഈ മലയാളിയെ കുടുക്കിയത്. സൌദിയുടെ കിഴക്കൻ പ്രവിശ്യയിലാണ് മലയാളി  ജോലി ചെയ്യുന്നത്.

സൗ​ദി​യി​ൽ വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്​ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി​യ വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ളാ​യി​രു​ന്നു വാഹന പരിശോധനക്കിടെ കണ്ടെത്തിയത്. ഈ ഗുളികകൾ ഡോക്ടറുടെ നിർദേശപ്രകാരമല്ലാതെ കൈവശം വെക്കാനോ ഉപയോഗിക്കാനോ അനുവാദമില്ല. നേരത്തെ വാഹനമോടിച്ചിരുന്നയാൾക്ക് ഇത് ഉപയോഗിക്കാൻ ഡോക്ടർ നിർദേശം നൽകിയിരുന്നു. അതനുസരിച്ചാണ് ഗുളികകൾ അദ്ദേഹം വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. എന്നാൽ ഇതറിയാതെ മലയാളി വാഹനം ഓടിക്കുകയായിരുന്നു.

റോഡിലെ പരിശോധനക്കിടെ സുരക്ഷ ഉദ്യോഗസ്ഥർ വാഹനത്തിൽനിന്ന് മരുന്നുകൾ മരുന്നുകൾ പിടിച്ചെടുത്തപ്പോൾ ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെട്ടു. എന്നാൽ അത് മലയാളിയുടെ അടുത്ത് ഇല്ലാതിരുന്നതോടെ ഇയാള പ്രതിയാക്കി കേസെടുക്കുകയായിരുന്നു. ഇതിനിടെ ആദ്യം വാഹനമോടിച്ചിരുന്നയാൾ സൌദിയിൽ നിന്നും പുറത്ത് പോയിരുന്നതിനാൽ അയാളെ ബന്ധപ്പെടാനുള്ള വഴിയും ഇല്ലാതായി. തു​ട​ർ​ന്നാ​ണ്​ കോ​ട​തി ഏ​ഴു​മാ​സ​ത്തെ ത​ട​വും അ​തി​നു​ശേ​ഷം നാ​ടു​ക​ട​ത്ത​ലും ശി​ക്ഷി​ച്ച​ത്.

അന്വേഷണത്തിൽ മലയാളി നിരപരാധിയാണെന്ന് മനസിലായിട്ടുണ്ടെന്നും പ്രശ്ന പരിഹാരത്തിനായി ശ്രമിച്ച് വരികയാണെന്നും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ സി​ദ്ദീ​ഖ് തു​വ്വൂ​ർ പറഞ്ഞു.

സുഹൃത്തുക്കളുടെ വാഹനം താൽക്കാലികമായി വാങ്ങി ഓടിക്കുന്നവരും ഉപയോഗിച്ച കാർ വാങ്ങുന്നവരും, വാടകക്കോ താൽക്കാലികാടിസ്ഥാനത്തിലോ മറ്റുള്ളവരുടെ വാഹനങ്ങൾ ഉപയോഗിക്കുന്നവരും ഇത്തരം കാര്യങ്ങൾ ഗൌരവത്തോടെ ശ്രദ്ധിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ഓർമ്മിപ്പിച്ചു.

നാട്ടിൽ നിന്നും മറ്റും സൌദിയിലേക്ക് മരുന്നുകൾ കൊണ്ടുവരുന്നവരും ശ്രദ്ധിക്കേണ്ടതാണ്. നിരവധി മരുന്നുകൾക്ക് സൌദിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. അവയുടെ പട്ടിക ഇന്ത്യൻ  കോണ്സുലേറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

സൌദിയിൽ വിലക്കുളള മരുന്നുകളുടെ പട്ടിക കാണാൻ ഇവിടെ അമർത്തുക.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!