ബഹ്റൈനിൽ വാഹനപകടം; നാല് മലയാളികൾ ഉൾപ്പെടെ 5 ഇന്ത്യക്കാർ മരിച്ചു

ബഹ്റൈനിലുണ്ടായ വാഹനാപകടത്തിൽ നാലു മലയാളികൾ ഉൾപ്പെടെ അഞ്ച് പേർ മരിച്ചു. മുഹറഖിലെ അൽ ഹിലാൽ മെഡിക്കൽ സെന്ററിൽ ജീവനക്കാരായ അഞ്ചു പേരാണ് മരിച്ചത്. ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിൽ വെള്ളിയാഴ്ച രാത്രി 10നായിരുന്നു അപകടം.

ചാലക്കുടി മുരിങ്ങൂർ സ്വദേശി പാറേക്കാടൻ ജോർജിന്റെ മകൻ ഗൈദർ ജോർജ് (28), കോഴിക്കോട് സ്വദേശി വി.പി. മഹേഷ് (34), മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ജഗത് വാസുദേവൻ (26), പയ്യന്നൂർ എടാട്ട് സ്വദേശി അഖിൽ രഘു (28)എന്നിവരാണ് മരിച്ച മലയാളികൾ. തെലങ്കാന സ്വദേശി സുമൻ രാജണ്ണ (27) ആണ് മരിച്ച അഞ്ചാമൻ.

സൽമാബാദിലെ ഗൾഫ് എയർ ക്ലബ്ബിൽനിന്ന് ഓണാഘോഷ പരിപാടികൾ കഴിഞ്ഞ് താമസ സ്ഥലമായ മുഹറഖിലേക്കു പോകുമ്പോഴാണ് മലയാളികൾ ഉൾപ്പെട്ട സംഘം അപകടത്തിൽപ്പെട്ടത്. ശുചീകരണത്തിന് ഉപയോഗിക്കുന്ന ട്രക്കുമായാണ് കാർ കൂട്ടിയിടിച്ചത്. മൃതദേഹങ്ങൾ സൽമാനിയ ആശുപത്രി മോർച്ചറിയിൽ.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!