നെടുമ്പാശേരിയിൽ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.

യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു. രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി – ബെംഗളൂരു വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു വിമാനത്താവള അധികൃതർക്കു ലഭിച്ച അജ്ഞാത സന്ദേശം. വിമാനം റൺവേയിലേക്കു നീങ്ങിയ ശേഷമാണ് സന്ദേശം ലഭിച്ചത്. ബോംബ് സ്ക്വാഡിന്റെ പരിശോധന പൂർത്തിയാക്കിയ ശേഷം വിമാനം പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ…

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!