മലയാളികളുടെ പ്രിയപ്പെട്ട നഴ്സ് ‘മേരി ആൻ്റി’ അന്തരിച്ചു

കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു വർഷമായി എൻഫീൽഡിൽ താമസിച്ചു വരുകയായിരുന്നു. വയറു വേദനയെ തുടർന്നുള്ള പരിശോധനയിൽ അർബുദ രോഗമാണെന്ന് സ്ഥിരീകരിക്കുകയും, ചികിത്സ ആരംഭിക്കുകയുമായിരുന്നു. രണ്ടു മാസം മുൻപാണ് രോഗം സ്ഥിരീകരിച്ചത്.

മേരി ജോണിനെ പരിചയപ്പെടുന്ന ആരിലും അവരുടെ സ്നേഹവും, സംസാരവും, വ്യക്തിത്വവും ഏറെ ആകർഷിക്കപ്പെടുന്നതായിരുന്നു. ആത്മീയ മേഖലയിലും, ജീവ കാരുണ്യ, സാമൂഹ്യ പ്രവർത്തനങ്ങളിലും ഏറെ സജീവമായിരുന്നു മേരി. മലയാളികൾക്കിടയിലെ പ്രിയപ്പെട്ട ‘മേരി ആന്റി’ ആണ് എൻഫീൽഡിൽ നിന്ന് അകാലത്തിൽ വിടവാങ്ങിയത്.

മുളന്തുരുത്തി പുത്തൻ കണ്ടത്തിൽ പരേതരായ ജോൺ-അന്നക്കുട്ടി ദമ്പതികളുടെ മകളാണ് മേരി ജോൺ. ജോണി പി. ജോൺ (ന്യൂയോർക്ക്), ജേക്കബ് പി. ജോൺ, ജോസ് പി ജോൺ, പരേതയായ അമ്മിണി ജോയി, ലീലാ ജോർജ് എന്നിവർ സഹോദരങ്ങളാണ്.

എൻഫീൽഡ് കാവെൽ ഹോസ്പിറ്റൽ വാർഡിന്റെ സീനിയർ നഴ്സ് പദവിയിൽ ആയിരിക്കെയാണ് മരണം. പരേതയുടെ അഭിലാഷപ്രകാരം അന്ത്യോപചാര ശുശ്രുഷകളും,സംസ്കാരവും എൻഫീൽഡിൽ വച്ച്  സെപ്റ്റംബർ 13 ന് ബുധനാഴ്ച നടത്തും.

വിവരങ്ങൾക്ക്: ജോസ് വർഗ്ഗീസ് – 07588 422544, അൽഫോൻസാ ജോസ്- 07804 833689

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!