കനത്ത മഴ; മക്കയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് അധ്യാപകന്‍ മരിച്ചു – വീഡിയോ

കഴിഞ്ഞ ദിവസം മക്കയില്‍ അനുഭവപ്പെട്ട കനത്ത മഴയിലും കാറ്റിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും ഒരു മരണം. കാര്‍ ഒഴുക്കില്‍പ്പെട്ട് സ്വദേശി അധ്യാപകനാണ് മരിച്ചത്. മിന എലമെന്ററി സ്‌കൂളിലെ അധ്യാപകന്‍ മുഹമ്മദ് അല്‍ തവൈം ആണ് മരിച്ചത്.

വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ കാറില്‍ നിന്ന് പുറത്തിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. 24 മണിക്കൂറിനിടെ 45 മില്ലീമീറ്റര്‍ മഴയാണ് പെയ്തതെങ്കിലും പല സ്ഥലങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായിരുന്നു. മണിക്കൂറില്‍ 80 കിലോമീറ്റര്‍ വേഗത്തിലായിരുന്നു കാറ്റ് വീശിയത്. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയ്ക്ക് ഇന്നലയോടെ ശമനമുണ്ടായി.

സമീപകാലത്തെ ഏറ്റവും ശക്തമായ കാറ്റായിരുന്നു മക്കയിൽ ഉണ്ടായത്. നിരവധി നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. ചില സ്ഥലങ്ങളിൽ മരങ്ങൾ വാഹനങ്ങൾക്ക് മുകളിലേക്ക് വീണു. പലസ്ഥലങ്ങളിലും ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ വെള്ളത്തിൽ മുങ്ങി. വ്യാപാര സ്ഥാപനങ്ങളിലേക്ക് വെള്ളം കയറി നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുകളുണ്ട്. റോഡരികിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യ ബോഡുകൾ കാറ്റിൽ ആടി ഉലഞ്ഞ് നിലംപൊത്തി. പല സ്ഥലങ്ങളിലും റോഡുകൾ അടച്ചു. ജിദ്ദയിലുെട ചില ഭാഗങ്ങളിലും ത്വാഇഫിലും ശക്തമായ മഴയും ആലിപ്പഴ വർഷവും കാറ്റും പൊടിക്കാറ്റും ഉണ്ടായിരുന്നു.

ഇന്നലെ ഉച്ചയോടെയാണ് മക്കയിലും പരിസരങ്ങളിലും മഴ പെയ്ത് തുടങ്ങിയത്. വൈകുന്നേരത്തോടെ ഇത് ശക്തിപ്രാപിച്ചു. പിന്നീട് റെഡ് അലേർട്ട് പ്രഖ്യാപിക്കുകയും ജനങ്ങളോട് സുരക്ഷിത സ്ഥലങ്ങളിൽ കഴിയണമെന്ന് അറിയിക്കുകയും ചെയ്തു. മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!