ഇന്ത്യ ചന്ദ്രനെ തൊട്ടത് ഇങ്ങനെ; ലാന്‍ഡര്‍ പകര്‍ത്തിയ വീഡിയോ പുറത്തുവിട്ട് ISRO, റോവര്‍ പണിതുടങ്ങി – വീഡിയോ
ബെംഗളൂരു: ഇന്ത്യയുടെ മൂന്നാം ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ പകര്‍ത്തിയ പുതിയ വീഡിയോ ദൃശ്യം പുറത്തുവിട്ട് ഐഎസ്ആര്‍ഒ. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറിലെ ഇമേജ് ക്യാമറ പകര്‍ത്തിയ വീഡിയോയാണ് പുറത്തുവിട്ടത്. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് ലാന്‍ഡര്‍ ഇമേജ് ക്യാമറ ചന്ദ്രന്റെ ചിത്രം പകര്‍ത്തിയത് ഇങ്ങനെയാണ് എന്ന അടിക്കുറിപ്പോടെയാണ് ഐഎസ്ആര്‍ഒ വീഡിയോ പങ്കുവെച്ചത്. ചന്ദ്രോപരിതലത്തിലെ അഗാധമായ ഗര്‍ത്തങ്ങളും മറ്റും ദൃശ്യമാകുന്ന രണ്ട് മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള വീഡിയോയാണിത്.
ദൗത്യത്തിലെ എല്ലാ പ്രവര്‍ത്തനവും മുന്‍നിശ്ചയിച്ച പ്രകാരം നടക്കുന്നുണ്ടെന്നും എല്ലാ സംവിധാനവും സാധാരണ നിലയിലാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ലാന്‍ഡറിലെ പേലോഡുകളായ (ശാസ്ത്രീയ ഉപകരണങ്ങള്‍) ഇല്‍സ, രംബ, ചാസ്‌തെ എന്നിവ ഇന്ന് ഓണ്‍ ചെയ്തതായും ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിച്ച് പഠനം നടത്തുന്ന റോവര്‍ പ്രവര്‍ത്തനം ആരംഭിച്ചതായും ഐഎസ്ആര്‍ഒ സാമൂഹിക മാധ്യമമായ എക്‌സിലൂടെ വ്യക്തമാക്കി. പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലെ ഷേപ്പ് പേലോഡ് ഞായറാഴ്ച ഓണ്‍ ചെയ്യുമെന്നും ഐഎസ്ആര്‍ഒ അറിയിച്ചു.
ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി ബുനധാഴ്ച വൈകീട്ട് 6.04നാണ് ലാന്‍ഡര്‍ ചന്ദ്രനില്‍ വിജയകരമായി സോഫ്റ്റ് ലാന്‍ഡ് ചെയ്തത്. ഇതോടെ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ പേടകമിറക്കുന്ന ആദ്യ രാജ്യമായും ഇന്ത്യ മാറിയിരുന്നു.
Here is how the Lander Imager Camera captured the moon's image just prior to touchdown. pic.twitter.com/PseUAxAB6G
— ISRO (@isro) August 24, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക