ഹിമാചലിൽ കനത്തമഴ: നിരവധി കെട്ടിടങ്ങൾ തകർന്നു; മരണം 238 ആയി, 40 പേരെ കാണാതായി – വീഡിയോ
കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. നാനൂറിലധികം റോഡുകൾ തകർന്ന് ഗതാഗതം മുടങ്ങി. കഴിഞ്ഞ രാത്രിയിലെ കനത്ത മഴയിലും നിരവധി വീടുകൾ തകർന്നു. അടുത്ത 24 മണിക്കൂറിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഷിംല ഉൾപ്പെടെ 12 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
Several buildings collapsed in Anni of Kullu district in Himachal Pradesh pic.twitter.com/qJZurRnSY9
— Weatherman Shubham (@shubhamtorres09) August 24, 2023
കുളു അന്നി പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്. നിരവധി കെട്ടിടങ്ങൾ തകരുകയും നൂറോളം വാഹനങ്ങൾ ഒലിച്ചുപോകുകയും ചെയ്തു. ആരും അപകടത്തിൽപ്പെട്ടില്ലെന്നാണ് പ്രാഥമിക വിവരം. സ്ഥലം വിട്ടുപോകണമെന്ന് ഇവിടുത്തെ താമസക്കാർക്ക് ഒരാഴ്ച മുൻപ് തന്നെ നിർദേശം നൽകിയിരുന്നു. കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
An important update coming from Kullu district, Himachal Pradesh. Amidst the ongoing challenges, a fresh landslide in Aani has now affected 2 more buildings. Our thoughts are with the people facing these multiple tragedies.#HimachalTragedy #HimachalPradesh pic.twitter.com/Xylo8NWwij
— Nikhil saini (@iNikhilsaini) August 24, 2023
മണ്ഡിയിലേക്കുള്ള റോഡ് തകർന്നതോടെ പത്ത് കിലോമീറ്ററിലധികം ദൂരത്തിൽ വാഹനങ്ങൾ കുടുങ്ങിക്കിടന്നു. മണിക്കൂറുകളോളം റോഡിൽ കിടക്കേണ്ടി വന്നവർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാത്ത സ്ഥിതിയായിരുന്നു. മണ്ഡി ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിച്ചതെന്ന് ഡപ്യൂട്ടി കമ്മിഷണർ അരിന്ദം ചൗധരി പറഞ്ഞു.
#WATCH | Himachal Pradesh: Hundreds of vehicles stranded in the Kullu district after the Kullu-Mandi road got damaged due to rainfall (23.08) pic.twitter.com/nsmBCHBASl
— ANI (@ANI) August 24, 2023
ജൂൺ 24 മുതൽ മഴക്കെടുതിയിൽ ഇതുവരെ 238 പേർ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. 40 പേരെ കാണാതായി. ഈ മാസം മാത്രം 120 പേർ മരിച്ചുവെന്നും അധികൃതർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക