ഉംറ കഴിഞ്ഞ് മടങ്ങവെ ഒരു കുടുംബത്തിലെ അഞ്ച് പേർ കാറപകടത്തിൽ മരിച്ച സംഭവം; ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ ജനാവലി – വീഡിയോ

മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഖബറടക്കി. അൽ അഹ്സയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും ഖബറടക്കത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ജോര്‍ദാന്‍ പൗരനായ മാലിക് അക്രം, മക്കളായ അക്രം, മായ, ദാന, ദീമ എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇദ്ദേഹത്തിന്റെ ഭാര്യ അപകടനില തരണം ചെയ്തിട്ടുണ്ട്. ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണം സൌദിയിലേയും യുഎഇയിലേയും പ്രാവിസകളെ ഞെട്ടിപ്പിക്കുന്നതായിരുന്നു. പിഞ്ചു മക്കളുൾപ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് ഒരേ ദിവസം യാത്രയായത്. പറക്കമുറ്റാത്ത നാല് മക്കളേയും അവരുടെ ഉപ്പയേയും അടുത്തടുത്ത ഖബറുകളിലേക്ക് ഇറക്കിയപ്പോൾ കണ്ട് നിന്നവരെല്ലാം വിതുമ്പി.

 

 

മക്ക-റിയാദ് റോഡിൽ വെച്ച് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. യുഎഇയില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തി തിരിച്ചുപോകുന്നതിനിടെയായിരുന്നു അപകടം. യുഎഇയില്‍ നിന്ന് ഉംറ നിര്‍വഹിക്കാനെത്തിയതായിരുന്നു ഈ കുടുംബം. ഉംറക്ക് ശേഷം യുഎഇയിലേക്ക് തിരിച്ചുപോകുന്നതിനിടെയായിരുന്നു അപകടം.

 

 

ജോർദാനിയായ മാലിക് യുഎഇയിലാണ് ജോലി ചെയ്യുന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാര്‍ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ആളുകൾ എത്തിയാണ് എല്ലാവരെയും കാറില്‍ നിന്ന്  പുറത്തെടുത്തത്. മരിച്ചവരെയും പരിക്കേറ്റവരെയും ഹുഫൂഫിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നീട് നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ സൌദിയിലെ അൽ അഹ്സയിൽ ഖബറടക്കുകയായിരുന്നു.

 

 

്ിേോി്ോേ്

Share
error: Content is protected !!