സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ പ്രവാസിയെ ഹെലിക്കോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തു – വീഡിയോ
സൗദിയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ പ്രവാസിയെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് എയർലിഫ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിച്ചു. ജിദ്ദയിലെ മക്ക-മദീന ഹറമൈൻ അതിവേഗ പാതക്ക് സമീപം ഒരു പാക്കിസ്ഥാനി പൌരനാണ് കെട്ടിടത്തന് മുകളിൽ നിന്ന് താഴേക്ക് വീണത്. ഇവിടേക്ക് റോഡ് മാർഗം ആംബുലൻസ് എത്താൻ പ്രയാസം നേരിടുന്നതിനാൽ, വൈകുന്നത് പരിക്കേറ്റ ആളുടെ ജീവൻ അപകടത്തിലാകുമെന്ന സാഹചര്യത്തിലാണ് ഹെലിക്കോപ്റ്ററിൽ എയർ ലിഫ്റ്റ് ചെയ്തത്.
ചികിത്സക്കായി ഇദ്ദേഹത്തെ ജിദ്ദയിലെ കിംങ് ഫഹദ് ആശുപത്രിയിലെത്തിച്ചതായി വീഡിയോ ചിത്രീകരിച്ച യെമൻ പൌരൻ വിശദീകരിച്ചു. ഒരു വിഐപി അല്ലാതിരുന്നിട്ടും, സാധാരണക്കാരനായ ഒരു വിദേശി പൌരൻ്റെ ജീവൻ രക്ഷിക്കാൻ സർക്കാർ നടത്തുന്ന ശ്രമങ്ങളെ വീഡിയോചിത്രീകരിച്ചയാൾ പ്രശംസിക്കുന്നത് ദൃശ്യത്തോടൊപ്പം കേൾക്കാം. സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ് ഈ വീഡിയോ.
السعودية وطن الخير و الإنسانية ..
شاهد .. مقيم يمني في جدة يوثق وصول طائرة الإسعاف الجوي ؛ لنقل وافد باكستاني للمستشفى بعد سقوطه من أحد المباني .
🇸🇦🇸🇦
pic.twitter.com/bPOBN0FSF1— خبر عاجل (@AJELNEWS24) August 24, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക