സൗദി വിമാനത്താവളത്തിൻ്റെ പേരിൽ വ്യാജ അക്കൗണ്ട്; വഞ്ചിതരാകരുതെന്ന് യാത്രക്കാർക്ക് മുന്നറിയിപ്പ്‌

സൌദിയിലെ വിമാനത്താവളത്തിൻ്റെ പേരിലുളള വ്യാജ അക്കൌണ്ടിൽ വഞ്ചിതരാകരുതെന്ന് അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. ദമ്മാം വിമാനത്താവളത്തിൻ്റെ പേരിലാണ് പുതിയ വ്യാജ അക്കൌണ്ട് പ്രവർത്തിക്കുന്നത്. “കസ്റ്റമർ കെയർ അറ്റ് കിംഗ് ഫഹദ് ഇന്റർനാഷണൽ എയർപോർട്ട്” എന്ന പേരിലാണ് വ്യാജ അക്കൌണ്ട്. ഈ അക്കൌണ്ടുമായി ഔദ്യോഗിക അക്കൌണ്ടിന് യാതൊരു ബന്ധവുമില്ലെന്ന് ദമ്മാം എയർപോർട്ട് കമ്പനിയായ “ഡാകോ” മുന്നറിയിപ്പ് നൽകി.

ദമ്മാം എയർപോർട്ട് കമ്പനിയുടെ ഡിസൈനുകളിൽ കൃത്രിമം കാണിച്ചാണ് വ്യാജ അക്കൌണ്ട് രൂപപ്പെടുത്തിയിട്ടുളളത്. വ്യാജ അക്കൌണ്ടിലൂടെ പുറത്ത് വിടുന്ന വാർത്തകളിലും പരസ്യങ്ങളിലും വഞ്ചിതരാകരുതെന്നും, ഇത് വഴി് ഇടപാടുകൾ നടത്തരുതെന്നും ദമ്മാം എയർപോർട്ട് കമ്പനി അറിയിച്ചു. ഔദ്യോഗിക അക്കൗണ്ടുമായി യാതൊരു ബന്ധവുമില്ലാതെ പ്രവർത്തിക്കുന്ന ഈ വ്യാജ അക്കൌണ്ടിനെതിരെ നടപടി സ്വീകരിച്ചു വരികയാണെന്നും അധികൃതർ വിശദീകരിച്ചു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!