നെയ്മർ സൗദിയിലെത്തി, വിമാനത്താവളത്തിൽ സ്വീകരണം; പ്രസൻ്റേഷൻ നാളെ – വീഡിയോ

പി.എസ്.ജി വിട്ട് അൽ ഹിലാലിൽ ചേരുന്നതിനായി ബ്രസീലിയൻ താരം നെയ്മർ സൗദിയിലെത്തി. റിയാദ് വിമാനത്താവളത്തിൽ നെയ്മറിനെ സ്വീകരിച്ചു. താരത്തെ സൗദി കോഫി നൽകിയാണ് സ്വീകരിച്ചത്. ഫുട്‌ബോൾ പ്രേമിയായ ശതകോടീശ്വരൻ വലീദ് ഇബ്‌നു തലാലിന്റെ വിമാനത്തിലാണ് നെയ്മർ സൗദിയിലെത്തിയത്. നാളെയാണ് നെയ്മർ ജൂനിയറിൻ്റെ പ്രസൻ്റേഷൻ.

നാളെ അൽ ഹിലാൽ അൽ ഫൈഹ ക്ലബ്ബിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിന് മുന്നോടിയായാകും പ്രസന്റേഷൻ നടക്കുക. പ്രസന്റേഷനായുള്ള 70,000 ത്തോളം ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റഴിഞ്ഞു. താരത്തിന്റെ ആദ്യ മത്സരം ഈ മാസം 24നാണ്.

നെയ്മറിനായി ഫുട്‌ബോൾ ലോകം ഒരു താരത്തിന്റെ പ്രസന്റേഷനിലും മുമ്പ് കണ്ടിട്ടില്ലാത്തത്ര വലിയ ഒരുക്കങ്ങളാണ് അൽ ഹിലാൽ നടത്തുന്നത്. എഴുപതിനായിരത്തോളം പേർക്കിരിക്കാവുന്ന റിയാദ് കിങ് ഫഹദ് സ്റ്റേഡിയത്തിലേക്കുള്ള മുഴുവൻ ടിക്കറ്റുകളും വിറ്റഴിഞ്ഞിട്ടുണ്ട്. 10ആം നമ്പർ ജേഴ്‌സിയിൽ നെയ്മർ സൗദി ക്ലബ്ബിനായി നാളെ ഒരുങ്ങിയിറങ്ങും.

2026 വരെ നീണ്ടു നിൽക്കുന്ന 2 ഫുട്‌ബോൾ സീസണിലേക്കുള്ള കരാറിലാണ് താരം സൌദിയിലെത്തിയത്.  പി.എസ്.ജിക്ക് 832 കോടിയോളം രൂപ ട്രാൻസ്ഫർ ഫീസ് നൽകിയാണ് ബാഴ്‌സലോണയിലേക്ക് പോകാനിരുന്ന താരത്തെ ഹിലാൽ സ്വന്തമാക്കിയത്. ഇതിനു പുറമെ ഓരോ ജയിക്കുന്ന മത്സരങ്ങൾക്കും കിരീടങ്ങൾക്കും പ്രത്യേകം പ്രതിഫലമുണ്ടാകും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 

 

 

 

 

 

 

 

വിമാനത്താവളത്തിൽ നിന്നും നെയ്മർ പുറപ്പെട്ടു.

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!