സൗദിയിലെ ത്വാഇഫിലും അസീറിലും ശക്തമായ മഴ; വ്യാഴാഴ്ച വരെ മിക്ക സ്ഥലങ്ങളിലും മഴക്ക് സാധ്യത, ഓരോ പ്രദേശത്തേയും കാലാവസ്ഥ അറിയിപ്പ് അറിയാം – വീഡിയോ
സൌദിയിലെ ത്വാഇഫിലും അസീറിലും ശക്തമായ മഴ തുടരുന്നു. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും അടുത്ത ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴ തുടരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം പ്രതീക്ഷിക്കുന്നു.
ഞായറാഴ്ച മുതൽ വ്യാഴം വരെ അസീർ, അൽ-ബാഹ, മക്ക, നജ്‌റാൻ, ജിസാൻ എന്നിവിടങ്ങളിലും ബുധനാഴ്ച വരെ മദീനയിലും കനത്ത മഴയായിരിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം വിശദീകരിച്ചു.
ഞായറാഴ്ച റിയാദിലും അൽഖാസിമിലും ഇടത്തരം മഴയും തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ തബൂക്ക്, ജിദ്ദ, ഖുലൈസ്, റാബിഗ്, യാൻബു എന്നിവിടങ്ങളിൽ നേരിയ തോതിലും മഴ പെയ്യുമെന്നും ഈ നഗരങ്ങളിൽ പൊടിക്കാറ്റ് ഉണ്ടാകുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
ഇന്ന് ത്വാഇഫിൽ പെയ്ത മഴുടെ വീഡിയോ കാണാം…
#فيديو 🎥
أمطار #الطائف_الان 🌧️
.
تصوير: ماجد عسيري pic.twitter.com/DkoMEeMl7o— إمارة منطقة مكة المكرمة (@makkahregion) August 18, 2023
🌦 أجواء ضبابية ممطرة في محافظة #النماص جنوب غرب #السعودية pic.twitter.com/nqkTvd4L2N
— العربية السعودية (@AlArabiya_KSA) August 18, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക