മലേഷ്യയിൽ വിമാനം റോഡിൽ തകർന്ന് വീണു; റോഡ് യാത്രക്കാരുൾപ്പെടെ 10 പേർ മരിച്ചു – വീഡിയോ

മലേഷ്യയിൽ ചെറുവിമാനം റോഡിൽ തകർന്നുവീണ് 10 പേർ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന 8 പേരും റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന രണ്ട് പേരുമാണ് മരിച്ചത്. ഈ സമയം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു കാറിൻ്റെ ഡാഷ്ബോർഡ് ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

വിമാനം പൊതുന്നനെ ഹൈവേയിലേക്ക് കൂപ്പുകുത്തുന്നതും ഉടൻ തന്നെ വലിയ തീഗോളമായി മാറി പൊട്ടിത്തെറിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് അപകടസ്ഥലത്ത് നിന്ന് കറുത്ത പുക ഉയരുന്നതും കാണാം.  മലേഷ്യയുടെ വടക്കൻ ദ്വീപായ ലങ്കാവിയിൽ നിന്നും ക്വാലാലംപൂരിലേക്ക് പുറപ്പെട്ട വിമാനമാണ് യാത്ര മധ്യേ തകർന്ന് വീണത്.

ചെറു വിമാനമായതിനാൽ വിമാനത്തിൽ എട്ട് പേരാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ട് പേർ വിമാനത്തിലെ ജീവനക്കാരാണ്. ഇവർ ദാരുണമായി കൊല്ലപ്പെട്ടു. കൂടാതെ ഈ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഒരാളും, കാറിൽ സഞ്ചരിക്കുകായിരുന്ന ഒരാളും അപകടത്തിൽ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു.

സിവിൽ ഏവിയേഷൻ അതോറിറ്റി മേധാവി നൊറാസ്മാൻ മഹ്മൂദ് പറയുന്നതനുസരിച്ച്, സംഭവം നടക്കുന്നതിന് മുമ്പ് ഒരു ദുരന്ത കോളും നൽകിയിട്ടില്ല. മലേഷ്യൻ വ്യോമസേനയിലെ മുൻ അംഗവും ദൃക്‌സാക്ഷിയുമായ മുഹമ്മദ് സയാഹ്മി മുഹമ്മദ് ഹാഷിം, വിമാനം ക്രമരഹിതമായി പറക്കുന്നത് കണ്ടതായി റിപ്പോർട്ട് ചെയ്തു.

 

വീഡിയോ കാണാം….

 

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Share
error: Content is protected !!