കാണാതായ പെൺകുട്ടിക്കൊപ്പം കണ്ടു; കൂടെ ഉണ്ടാിയിരുന്ന ആൺകുട്ടിക്ക് ക്രൂര മർദ്ദനം – വീഡിയോ

മുംബൈയിലെ ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ ആൺകുട്ടിയെ ആൾക്കൂട്ടം തല്ലിച്ചതച്ചു. പ്രായപൂർത്തിയാകാത്ത, കാണാതായ പെൺകുട്ടിക്കൊപ്പം കണ്ടതിനായിരുന്നു മർദ്ദനം. ജൂലൈ 21നാണു സംഭവം നടന്നത്. എന്നാൽ ഇതിന്റെ വിഡിയോ ചൊവ്വാഴ്ച സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു.

മുംബൈയ്ക്കടുത്തുള്ള അമ്പർനാഥിലാണു പെൺകുട്ടി താമസിച്ചിരുന്നത്. ഇവിടെനിന്നു കാണാതായ പെൺകുട്ടിയെ ആരോ തട്ടിക്കൊണ്ടുപോയെന്നു മാതാപിതാക്കൾ പരാതി നൽകിയിരുന്നു. തുടർന്നു ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ പെൺകുട്ടിയെ ആൺകുട്ടിക്കൊപ്പം ചിലർ കണ്ടെത്തുകയായിരുന്നു. ആൺകുട്ടിയെ പിടികൂടി മർദ്ദിക്കുകയും വലിച്ചിഴയ്ക്കുകയും റെയിൽവേ സ്റ്റേഷനു പുറത്തെത്തിച്ചു വീണ്ടും മർദ്ദിക്കുകയും ചെയ്തു.

തുടർന്നു പെൺകുട്ടിയെ പൊലീസിന് കൈമാറി. ആൺകുട്ടിയെ മർദ്ദിച്ചതിനും അധിക്ഷേപകരമായ മുദ്രാവാക്യങ്ങൾ വിളിച്ചതിനും തിരിച്ചറിയാത്ത ആളുകൾക്കെതിരെ ബാന്ദ്ര റെയിൽവേ പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ആക്രമിക്കപ്പെട്ട ആൺകുട്ടിയെ തിരിച്ചറിയുകയും കുടുംബവുമായി ബന്ധപ്പെട്ടതായും പൊലീസ് അറിയിച്ചു.

 

വീഡിയോ കാണാം..

 

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!