നീലയും വെള്ളയും ജഴ്‌സിയിൽ നെയ്മർ; ജഴ്‌സി വാങ്ങാൻ വൻ തിരക്ക് – വീഡിയോ

റിയാദ്: നെയ്മർ സൗദിയിലെ അൽ ഹിലാൽ ക്ലബ്ബുമായുള്ള കരാർ ഒപ്പിട്ടു. നെയ്മാർ ഹിലാലിൽ ചേർന്നതോടെ ക്ലബിന്റെ നെയ്മറിന്റെ പേര് എഴുതിയ ജഴ്‌സി വാങ്ങാൻ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ക്ലബിന്റെ സ്റ്റോറിൽ നെയ്മാറിന്റെ ജഴ്‌സി വാങ്ങാൻ ആരാധകരുടെ തള്ളിക്കയറ്റമുണ്ടായി. പത്താം നമ്പറിലാണ് നെയ്മാറിന്റെ ജഴ്‌സി തയാറാക്കിയിരിക്കുന്നത്.

നെയ്മാറും ക്ലബ്ബുമായി കരാർ ഒപ്പിടുന്നതിന്റെ ദൃശ്യങ്ങൾ ക്ലബ് സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. പ്രശസ്തമായ നീലയും വെള്ളയും ജഴ്‌സിയിൽ നെയ്മാർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. നെയ്മർ ഹിലാലി എന്ന ടാഗ് ലൈനുമുണ്ട്.

 

 

യൂറോപ്യൻ ഫുട്ബോളിൽ ഒട്ടേറെ നേട്ടങ്ങളുണ്ടാക്കിയെന്നും ഒരുപാട് മധുരമുഹൂർത്തങ്ങൾ ആസ്വദിച്ചുവെന്നും പുതിയ വെല്ലുവിളി ഏറ്റെടുക്കുകയാണെന്നും അൽഹിലാലിൽ ചേർന്ന ശേഷം നെയ്മാർ പറഞ്ഞു. പുതിയ സാഹചര്യങ്ങളിൽ പുതിയ വെല്ലുവിളികളാണ്  ത്രസിപ്പിക്കുന്നത്. പുതിയ ചരിത്രമെഴുതാനാണ് ആഗ്രഹം. സൗദി പ്രൊ ലീഗ് ഇപ്പോൾ മികച്ച കളിക്കാരുള്ള ഉന്നത നിലവാരമുള്ള ലീഗാണ് നെയ്മാർ പറഞ്ഞു.

17.5 കോടി ഡോളറിന്റെ രണ്ടു വർഷത്തെ ഓഫർ പി.എസ്.ജി സ്വീകരിച്ചതോടെയാണ് കരാർ നടപടികൾ അന്തിമ ഘട്ടത്തിലേയ്ക്ക് നീങ്ങിയത്.

 

വീഡിയോ കാണാം…

 

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

Explore the Splendid Arabia

കത്തുന്ന വേനൽ ചൂടിൽ നിന്നും അൽബഹയുടെ കുളിരു കോരുന്ന മല മുകളിലേക്ക് പോരുന്നോ??..!
——- ———- ———
ജിദ്ദയിൽ നിന്നും മക്കയിൽ നിന്നും ബസ്!
——– ——————–
അൽ ബഹാ ടൂർ – 01
— ആഗസ്റ്റ് 18 വെള്ളി —

നാളെ (വ്യാഴം) രാത്രി പുറപ്പെടുന്നു

▶️ ഖുൻഫുദ ബീച്ച്
▶️ വാദി ഖുനാനാ ഡാം – നെമിറ
▶️ മാർബിൾ വില്ലേജ്
▶️ റഗ്ദാൻ ഫോറസ്റ്റ് പാർക്ക് @അൽബാഹ
——— ———- ——-
സീറ്റുകൾ ഉറപ്പിക്കുക:
0595313544, 0536038321
Click the link for whatsapp:
http://wa.me/+966595313544
___________
Nbr Tours Jeddah

 

Share
error: Content is protected !!