ഹൃദയാഘാതം മൂലം ഗൾഫിൽ മരിച്ചത് മൂന്ന് പ്രവാസി മലയാളികൾ

ഹൃദയാഘാതം മൂലം യുഎഇയിലും സൌദിയിലുമായി മൂന്ന് മലയാളിൾ മരിച്ചു. അബൂദാബിയിൽ രണ്ട് പേരും ദമാമിൽ ഒരാളുമാണ് മരിച്ചത്. കാസര്‍കോട് പൈവളികെ സ്വദേശി മുഹമ്മദ് മുസ്തഫ (51), കൊല്ലം ഉളിയകോവില്‍ സ്വദേശി ഫിറോസ് ഖാന്‍ (46) എന്നിവരാണ് അബുദാബിയിൽ മരിച്ച മലയാളികൾ.

ഹംദാന്‍ സ്ട്രീറ്റില്‍ ടീ സ്‌പോട്ട് കഫറ്റീരിയ നടത്തി വരികയായിരുന്നു മുസ്തഫ. നൂവത്തല വീട്ടില്‍ അബ്ദുള്‍ഖാദറിന്റെയും പരേതയായ റുഖിയയുടെയും മകനാണ്. അവ്വാബിയാണ് ഭാര്യ. മക്കള്‍: അബ്ദുല്ല മുര്‍ഷിദ്, ഐഷ റീമു ഷെറിന്‍. മൃതദേഹം ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അബുദാബിയിൽ അന്തരിച്ച ഫിറോസ് ഖാൻ, മുഹമ്മദ് മുസ്തഫ

നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കിവരികയാണെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. പ്രസിഡണ്ട് അസീസ് പെര്‍മുദേയും പൈവളികെ പഞ്ചായത്ത് കെ.എം.സി.സി. പ്രസിഡന്റ് ഹമീദ് മസിമാറും അറിയിച്ചു.

മുല്ലശ്ശേരിയില്‍ റിട്ടയേര്‍ഡ് സെയില്‍ ടാക്‌സ് ഓഫീസര്‍ ഷാജഹാന്റെ മകനാണ് മരിച്ച ഫിറോസ് ഖാൻ. അബുദാബിയിലെ സ്വകാര്യ ആശുപത്രിയില്‍ ഫിസിയോതെറാപ്പി വിഭാഗത്തില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: ആസിഫ. മക്കള്‍: ആഷിക്, ആഷിന. കെ.എം.സി.സി. പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം സ്വദേശത്തേക്കു കൊണ്ടുപോയത്. ഖബറടക്കം മക്കാനി ഖബര്‍സ്ഥാനില്‍ നടന്നു.

 

ദമാമിൽ അന്തരിച്ച അനിൽകുമാർ

ഹൃദയാഘാതം മൂലം ഒരു മലയാളി സൌദിയിലെ ദമാമിലും അന്തരിച്ചു. ആലപ്പുഴ ചെങ്ങന്നൂർ ചെറുവല്ലൂർ കൊള്ളക്കടവ് പാടിത്തറയിൽ വീട്ടിൽ അനിൽകുമാർ (50) ആണ് മരിച്ചത്. സൗദിയിൽ സ്വന്തമായി ബിസിനസ് ചെയ്തു വരികയായിരുന്നു.

ഭാര്യ: പ്രിയ. മക്കൾ: അനുഗ്രഹ, ആരാധന. മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിക്കും.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!