ഹിമാചൽ മഴദുരിതം: ഉരുൾപൊട്ടൽ, കെട്ടിടവും വീടുകളും ഒലിച്ചുപോയി, കൂട്ടനിലവിളി – വിഡിയോ

ന്യൂഡൽഹി ∙ ഹിമാചൽ പ്രദേശിൽ കൃഷ്ണ നഗറിലുണ്ടായ മണ്ണിടിച്ചിലിൽ ബഹുനില കെട്ടിടമുൾപ്പെടെ നിരവധി വീടുകൾ ഒലിച്ചുപോയി. വീടുകൾ തകരുന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. സംസ്ഥാനത്ത് പലയിടത്തും മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെയാണ് കെട്ടിടം തകരുന്നതിന്റെ വിഡിയോ പുറത്തുവന്നത്.

മൂന്നു ദിവസമായി തുടരുന്ന മഴയിൽ നിരവധി സ്ഥലത്ത് ഉരുൾപൊട്ടലുണ്ടായി. 53 പേരെങ്കിലും മരിച്ചുവെന്നാണ് കണക്ക്. റോഡുകളും പാലങ്ങളും ഒലിച്ചുപോയി. മഴക്കെടുതി രൂക്ഷമായതിനാൽ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ വെട്ടിച്ചുരുക്കി. മണാലിയിൽ നടത്തേണ്ടിയിരുന്ന സംസ്ഥാനതല പരിപാടികൾ ഷിംലയിലേക്ക് മാറ്റി.

ഗൗരികുണ്ഡിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. മന്ദാകിനി നദിയുടെ തീരത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുനിസിപ്പൽ കോർപറേഷൻ ഹൗസ് പ്രദേശത്തുണ്ടായ മണ്ണിടിച്ചിലിൽ പത്തുപേരെങ്കിലും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഭൂമിയിൽ വിള്ളലുകൾ രൂപപ്പെട്ടതിനാൽ ആളുകളെ നേരത്തെ തന്നെ ഇവിടെ നിന്നും മാറ്റിയിരുന്നു. മണ്ണിടിച്ചിലിൽ കുടുങ്ങിയെന്നു സംശയിക്കുന്നവർക്കായി തിരച്ചിൽ തുടരുകയാണ്.

 

വീഡിയോ കാണാം…

 

രക്ഷാ പ്രവർത്തനങ്ങൾ..

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!