ഇടിവ് നേരിട്ട് ഇന്ത്യൻ രൂപ: ഡോളറിനെതിരെ മൂല്യം 83 രൂപയായി; ഗൾഫ് കറൻസികൾക്ക് ഇന്നും നേട്ടം

രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ് മൂല്യത്തെ ബാധിച്ചത്. 2022 ഒക്ടോബറിനു ശേഷം ഇതാദ്യമായാണ് രൂപയുടെ മൂല്യം 83 നിലവാരത്തിന് താഴെയെത്തുന്നത്.

മറ്റ് കറന്‍സികളുമായുള്ള അമേരിക്കന്‍ കറന്‍സിയുടെ കരുത്ത് വിലയിരുത്തുന്ന ഡോളര്‍ സൂചിക 103 നിലവാരത്തിലേക്കാണ് ഉയര്‍ന്നത്. പത്തു വര്‍ഷത്തെ കടപ്പത്ര ആദായമാകട്ടെ 4.18 ശതമാനമാകുകയും ചെയ്തു.

ഏഷ്യന്‍ കറന്‍സികളിലും സമാനമായ ഇടിവ് പ്രകടമാണ്. ഡോളറുമായുള്ള വിനിമയത്തില്‍ 0.2 ശതമാനം മുതല്‍ 0.6ശതമാനംവരെയാണ് ഏഷ്യന്‍ കറന്‍സികളില്‍ ഇടിവ് നേരിട്ടത്. ചൈനീസ് കറന്‍സിയായ യൂവാന്റെ മൂല്യത്തില്‍ 7.27 ശതമാനമാണ് താഴ്ചയുണ്ടായി.

ഡോളറുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യൻ രൂപയുടെ മൂല്യത്തിലുള്ള ഇടിവ് കഴിഞ്ഞ ദിവസത്തേതിനേക്കാൽ ഉയർന്നതോടെ ഗൾഫ് കറൻസികൾ കൂടുതൽ നേട്ടമുണ്ടാക്കി. ഇന്നും നിരവധി പ്രവാസികളാണ് നാട്ടിലേക്ക് പണമയച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രവാസികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ആശ്വാസം വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.

 

 

 

ഗൾഫ് രാജ്യങ്ങളിലെ ഇന്നത്തെ വിനിമയ നിരക്ക് (Online):

കുവൈത്ത് ദിനാർ: 270.33

ഖത്തർ റിയാൽ: 22.85

ബഹ്റൈൻ ദിനാർ: 220.66

സൗദി റിയാൽ: 22.17

യു.എ.ഇ ദിർഹം: 22.65

ഒമാൻ റിയാൽ: 216.06

 

സൌദിയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:

FRIENi PAY: 21.90

SAIB Flexx: 21.896

Bin Yalla: 21.810

Fawri: 21.80

SABB: 21.79

ANB Telemoney: 21.78

Western Union: 21.78

Mobiy Pay: 21.76

Enjaz: 21.74

Tahweel Al Rajhi: 21.73

UR Pay: 21.73

STC Pay: 21.69

NCB Quick Pay: 21.65

Alinma Pay: 21.63

Riyadh Bank: 21.59

Al Amoudi Jeddah: 21.52

 

കുവൈത്തിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:

Kuwait Bahrain International: 264.620

 

ഖത്തറിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:

AEC: 22.314

EZremit: 22.268

 

സമയമാറ്റമനുസരിച്ച് നിരക്കുകളിൽ നേരിയ വ്യത്യാസം ഉണ്ടായേക്കാം

 

Last updated Aug 14, 2023, 13:05 UTC

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

 

 


Share
error: Content is protected !!