മഴക്കെടുതി: ഹിമാചലിൽ മരണം 21 ആയി, വീടുകളും കോളേജ് കെട്ടിടവും ക്ഷേത്രവും തകർന്നു, നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നു – വീഡിയോ

ന്യൂഡല്‍ഹി: ഹിമാചല്‍പ്രദേശില്‍ മേഘവിസ്‌ഫോടനം. ഒരു കുടുംബത്തിലെ ഏഴുപേരുൾപ്പെടെ ഇത് വരെ 21 പേർ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സോളന്‍ ജില്ലയിലായിരുന്നു അപകടം. ആറു പേരെ രക്ഷപ്പെടുത്താനായി. കനത്ത മഴയിലും വെള്ളപ്പാച്ചിലിലും രണ്ടു വീടുകളും ഒരു പശുത്തൊഴുത്തും ഒഴുകി പോയതായും ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ. റിപ്പോര്‍ട്ട് ചെയ്തു.

 

 

ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തില്‍ ഏഴു പേരുടെ ജീവന്‍ നഷ്ടമായത് അത്യന്തം ഖേദകരമാണ്. അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകാവുന്ന എല്ലാ സഹായങ്ങളും നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. കനത്തമഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

 

അതേ സമയം ശക്തമായ മഴയിൽ ഇന്ന് പുലർച്ചെ ഷിംലയിലെ സമ്മർ ഹില്ലിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ ഒരു ക്ഷേത്രം തകർന്നതായി പിടിഐ റിപ്പോർട്ട് ചെയ്തു.  മണ്ണിടിച്ചിലിനെ തുടർന്ന് ക്ഷേത്രം തകർന്ന് 9 പേർ കൊല്ലപ്പെട്ടു. ക്ഷേത്രത്തിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ 20 മുതൽ 25 വരെ ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് ഭയപ്പെടുന്നതായി ക്ഷേത്രം തകർന്ന സ്ഥലത്ത് നിന്ന് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി സുഖ്വീന്ദർ സിംഗ് സുഖു പറഞ്ഞു.

“നദികൾക്കും ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങൾക്കും സമീപം പോകരുതെന്നും വീടിനുള്ളിൽ തന്നെ കഴിയണമെന്നും മുഖ്യമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചു. മഴ മാറിയാലുടൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

ഉത്തരാഖണ്ഡിൽ കനത്ത മഴയിൽ നിരവധി പേർ മരിക്കുകയും വൻ നാശനഷ്ടങ്ങൾ ഉണ്ടാക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മലയോര മേഖലയിൽ നിർത്താതെ പെയ്യുന്ന മഴയ്ക്കിടയിൽ, ഡെറാഡൂൺ ഡിഫൻസ് കോളേജ് കെട്ടിടത്തിന്റെ ഒരു ഭാഗം തകരുന്നതും  ഒലിച്ചുപോകുന്നതും കാണിക്കുന്ന ഒരു വീഡിയോ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഡെറാഡൂണും നൈനിറ്റാളും ഉൾപ്പെടെ ഉത്തരാഖണ്ഡിലെ ആറ് ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കനത്ത മഴയ്ക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

 

 

adsfasdfas

 

Share
error: Content is protected !!