ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് അറിയിപ്പ്; വിശദീകരണവുമായി ആരോഗ്യ മന്ത്രാലയം

ദോഹ: ഖത്തറിലെ പ്രാദേശിക വിപണിയില്‍ ലഭ്യമായിട്ടുള്ള ബ്രാന്‍ഡുകളുടെ ശീതീകരിച്ച വെണ്ടക്ക സുരക്ഷിതവും ഉപയോഗപ്രദവുമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈജിപ്തില്‍ നിന്നുള്ള സീറോ ബ്രാന്‍ഡ് പേരിലുള്ള ശീതീകരിച്ച വെണ്ടക്ക ഭക്ഷ്യയോഗ്യമല്ലെന്ന് ജിസിസിയില്‍ നിന്നും അറിയിപ്പ് ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തറിലെ പ്രാദേശിക വിപണിയില്‍ ലഭ്യമായ ഉല്‍പ്പന്നങ്ങളെ കുറിച്ച് മന്ത്രാലയം സ്ഥിരീകരണം നല്‍കിയത്. ഈജിപ്തിന്റെ സീറോ ബ്രാന്‍ഡ് ശീതികരിച്ച വെണ്ടക്ക ഖത്തറില്‍ ഇറക്കുമതി ചെയ്യുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.

സീറോ ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് കീടബാധക്കുള്ള സാധ്യതയുണ്ടാകുമെന്നായിരുന്നു ജിസിസിയില്‍ നിന്നുള്ള മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഖത്തര്‍ വിപണിയില്‍ ലഭ്യമായിട്ടുള്ള ഈജിപ്തില്‍ നിന്നുള്ള മറ്റ് ബ്രാന്‍ഡുകളുടെ ശീതീകരിച്ച വെണ്ടക്കകളുടെ സാമ്പിളുകള്‍ സെന്‍ട്രല്‍ ഫുഡ് ലബോറട്ടറികളില്‍ വിശദ പരിശോധന നടത്തുകയും ഇവ കീടബാധ ഇല്ലാത്തവയാണെന്ന് ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് അികൃതര്‍ വ്യക്തമാക്കി.

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!