പ്രവാസികൾ ശ്രദ്ധിക്കുക…, സെപ്റ്റംബറിൽ‌ അധ്യയനം തുടങ്ങുന്ന സ്വകാര്യ സ്കൂളുകള്‍ ഈ മാസം 28 ന് തുറക്കും

ദുബായിൽ സ്വകാര്യ സ്കൂളുകൾ ഈ മാസം 28ന് തുറക്കും. സെപ്തംബർ മാസത്തിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകളാണ് ആഗസ്ത് 28ന് തുറക്കുക. ഏപ്രിലിൽ അധ്യയനം തുടങ്ങിയ സ്കൂളുകൾ വേനലവധി കഴിഞ്ഞ്  തുറക്കുന്നതും ഇതേ ദിവസമാണ്. 2 വിഭാഗം  സ്കൂളുകൾക്കും ഡിസംബർ 11 മുതൽ ജനുവരി 2 വരെ ശൈത്യകാല അവധിയാണ്. സെപ്തംബറിൽ അധ്യയനം തുടങ്ങുന്ന സ്കൂളുകൾക്ക്   മാർച്ച് 25 മുതൽ ഏപ്രിൽ 15 വരെ വസന്തകാല അവധിയാണ്. അധ്യയന വർഷത്തിൽ   ജൂൺ 28 വരെയാണ് ക്ലാസുകൾ ഉണ്ടാവുക. ഏപ്രിലിൽ തുടങ്ങുന്ന സ്കൂളുകൾക്ക് അടുത്ത വർഷം  മാർച്ച് 31വരെയാണ് അധ്യയന വർഷം. 2023-2024 അധ്യയന വർഷത്തിലേക്കുള്ള  കലണ്ടർ നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പ്രഖ്യാപിച്ചത്. തിയതികളിൽ വരുന്ന ചെറിയ മാറ്റങ്ങൾ പിന്നീട് അറിയിക്കും.

അതേ സമയം, സൗദി അറേബ്യയിൽ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് പണമയക്കുന്നതിൽ ഗണ്യമായ കുറവ്. ഇക്കഴിഞ്ഞ ജൂൺ മാസത്തിലെ കണക്കിലാണ് വലിയ കുറവ് രേഖപ്പെടുത്തിയത്. രാജ്യത്തുനിന്ന് സ്വദേശികളുടെയും വിദേശികളുടെയും വിദേശ പണമയക്കലിലാണ് കാര്യമായ കുറവുണ്ടായത്. സൗദി സെൻട്രൽ ബാങ്ക് (സാമ) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ജൂണിൽ വിദേശത്തുള്ള സൗദി പൗരന്മാരുടെ പണമയയ്ക്കൽ 2022 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 24 ശതമാനം കുറഞ്ഞ് 5.16 ശതകോടി റിയാലിലെത്തി.

കഴിഞ്ഞ വർഷം ജൂണിൽ ഇത് ഏകദേശം 6.75 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം ജൂണിൽ രാജ്യത്ത് നിന്നുള്ള വിദേശികളുടെ പണം കൈമാറ്റത്തിൽ 18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഏകദേശം 10.8 ശതകോടി റിയാൽ ആണ് ഇക്കഴിഞ്ഞ ജൂണിൽ വിദേശികൾ പുറത്തേക്കയച്ച പണം. എന്നാൽ കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13.2 ശതകോടി റിയാൽ ആയിരുന്നു. കഴിഞ്ഞ മെയ് മാസത്തെ അപേക്ഷിച്ച് ജൂണിൽ വിദേശികളുടെ പണമയയ്ക്കലിൽ നാല് ശതമാനം കുറവ് വന്നതായും സാമ പുറത്തുവിട്ട കണക്കുകൾ കാണിക്കുന്നു.

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!