ഡൽഹി എയിംസിൽ തീപിടിത്തം: അത്യാഹിത വിഭാഗം അടച്ചിട്ടു – വീഡിയോ
ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിന് സമീപമുള്ള എൻഡോസ്കോപ്പി മുറിയിൽ തീപിടിത്തം. എട്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. രാവിലെ 11.54നാണ് തീപിടിത്തമുണ്ടായത്. എല്ലാ രോഗികളെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു.
#WATCH | Delhi: A fire broke out in the endoscopy room of AIIMS. All people evacuated.
More than 6 fire tenders sent, say Delhi Fire Service
Further details are awaited. pic.twitter.com/u8iomkvEpX
— ANI (@ANI) August 7, 2023
തീപിടിത്തത്തെ തുടർന്ന് അത്യാഹിത വിഭാഗം ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ അടച്ചിട്ടതായി ആശുപത്രി അധികൃതർ അറിയിച്ചു. അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ വരുന്ന രോഗികളോട് സഫ്ദർജങ് ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ടു.
#WATCH | Delhi: Rescue operation underway in AIIMS after a fire broke out in the endoscopy room. 8 fire tenders at the spot pic.twitter.com/HdTQbpuU7f
— ANI (@ANI) August 7, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക